കിയാര അദ്വാനി, സിദ്ധാർഥ് മൽഹോത്ര

 
Lifestyle

90 കോടിയുടെ ആഡംബര കടൽത്തീര വീട്; കിയാര-സിദ്ധാർഥ് ദമ്പതികളുടെ മുംബൈ വസതി വൈറൽ

പ്രശസ്ത ഇന്‍റീരിയർ ഡിസൈനറും ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ ഭാര്യയുമായ ഗൗരി ഖാൻ രൂപകൽപന ചെയ്തിരിക്കുന്ന വീട് ആധുനികതയും ലാളിത്യവും സമന്വയിപ്പിച്ച ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്

Sarath Nath MS

ബോളിവുഡിലെ പ്രിയ താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും താമസിക്കുന്ന മുംബൈയിലെ ആഡംബര കടൽത്തീര വസതി വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ബാന്ദ്രയിലെ പോഷ് പ്രദേശമായ പാലി ഹില്ലിലുള്ള ഈ സീ-ഫേസിംഗ് അപ്പാർട്ട്മെന്‍റിന്‍റെ മൂല്യം ഏകദേശം 90 കോടി രൂപ വരെയാണെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രശസ്ത ഇന്‍റീരിയർ ഡിസൈനറും ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ ഭാര്യയുമായ ഗൗരി ഖാൻ രൂപകൽപന ചെയ്തിരിക്കുന്ന വീട് ആധുനികതയും ലാളിത്യവും സമന്വയിപ്പിച്ച ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. ബീജ്, ഐവറി, ക്രീം നിറങ്ങളുടെ ആധിപത്യമുള്ള ഇന്‍റീരിയറിനൊപ്പം തറ മുതൽ മേൽക്കൂര വരെ നീളുന്ന വലിയ ഗ്ലാസ് ജനലുകൾ വീടിനകത്തേക്ക് ധാരാളം സ്വാഭാവിക വെളിച്ചം എത്തിക്കുന്നു. അറബിക്കടലിന്‍റെ മനോഹര കാഴ്ചയും ഇവ വഴി ആസ്വദിക്കാം.

സ്വകാര്യ ബാൽക്കണി, വിശാലമായ ലിവിങ് ഏരിയ, മിനിമലിസ്റ്റിക് അലങ്കാരം, മരത്തിന്‍റെ സ്പർശമുള്ള ഫർണിച്ചറുകൾ എന്നിവയാണ് വീടിന്‍റെ പ്രധാന ആകർഷണങ്ങൾ. ഒരുകാലത്ത് സിദ്ധാർഥിന്‍റെ ബാച്ചിലർ ലോകമായിരുന്ന ഈ വീട് വിവാഹശേഷം ദമ്പതികളുടെ അഭിരുചിക്കനുസരിച്ച് കൂടുതൽ മനോഹരമായി നവീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

വീടിനൊപ്പം ആഡംബര വാഹനങ്ങളുടെ ശേഖരവും ഈ താരദമ്പതികൾക്കുണ്ട്. റേഞ്ച് റോവർ വോഗ്, മെഴ്സിഡസ് മെയ്ബാക്ക് എസ് 500, ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോയ്, ഔഡി എ8 എൽ, ബിഎംഡബ്ല്യു എക്സ് 5 തുടങ്ങിയ വാഹനങ്ങളാണ് ഇവരുടെ ഗാരേജിലുള്ളത്.

'ഷേർഷാ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കിയാരയും സിദ്ധാർഥും പ്രണയത്തിലായത്. 2023ൽ രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ആഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോൾ അവരുടെ കടൽക്കാഴ്ചയുള്ള ഈ മുംബൈ വസതിയും ബോളിവുഡ് ആരാധകരുടെ പ്രിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു

കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങളിൽ ഏജന്‍റുമാർ; ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ‍്യാപിച്ച് കേന്ദ്രം