"ഞാൻ എന്നും ജീരക വെള്ളം കുടിക്കും, തിളങ്ങുന്ന ചർമവും കരുത്തുറ്റ മുടിയും ലഭിച്ചു"; രോഗം വരാതായെന്ന് നടി

 
Lifestyle

"ഞാൻ എന്നും ജീരക വെള്ളം കുടിക്കും, തിളങ്ങുന്ന ചർമവും കരുത്തുറ്റ മുടിയും ലഭിച്ചു"; രോഗം വരാതായെന്ന് നടി

ജീരക വെള്ളം കുടിക്കാൻ തുടങ്ങിയതോടെ തനിക്ക് രോഗങ്ങൾ വരാതായി

Manju Soman

തിളങ്ങുന്ന ചർമ്മവും കരുത്തുള്ള മുടിക്കും വേണ്ടി എത്ര രൂപ മുടക്കാനും പലരും റെഡിയാണ്. എന്നാൽ നമ്മുടെ അടുക്കളയിലെ ഒരു കുഞ്ഞൻ സാധനത്തിൽ ചർമവും മുടിയും മികച്ചതാക്കാനുള്ള അത്ഭുതശക്തിയുണ്ടെന്നാണ് നടി ചിത്രാംഗദ സിങ് പറയുന്നത്. എന്താണെന്നല്ലേ? ജീരകം. തന്‍റെ സൗന്ദര്യത്തിന്‍റേയും ആരോഗ്യത്തിന്‍റേയും രഹസ്യം ജീരക വെള്ളം എന്നാണ് നടി പറയുന്നത്.

'എനിക്ക് വളരെ അധികം ഫലം കണ്ട ഒന്നുണ്ട്. എന്‍റെ ജീരക വെള്ളം. എന്‍റെ മുടി മികച്ചതായി, എന്‍റെ ചർമവും നഖങ്ങളും എല്ലാം മികച്ചതായി. രണ്ട് വർഷമായി ഞാൻ സ്ഥിരമായി കുടിക്കുന്നു. അതിന് മോശം രുചിയാണ്. പക്ഷേ നിങ്ങൾക്ക് മികച്ച ചർമം ലഭിക്കും.' - നടി പറഞ്ഞു.

ഡൽഹിയിലേക്ക് താമസം മാറിയതിന് ശേഷം തനിക്ക് ചെവിയിലും തൊണ്ടയിലും സ്ഥിരമായി ഇൻഫെക്ഷൻ വരുമായിരുന്നു. ആന്‍റിബയോട്ടിക് എടുത്താലെ രോഗം മാറിയിരുന്നുള്ളൂ. ജീരക വെള്ളം കുടിക്കാൻ തുടങ്ങിയതോടെ തനിക്ക് രോഗങ്ങൾ വരാതായി എന്നുമാണ് നടി പറയുന്നത്. ഇതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. രോഗങ്ങളെ തടയാനാവുമെന്നും നടി വ്യക്തമാക്കി.

മുഖ്യമന്ത്രി ഒരാഴ്ച സെക്രട്ടേറിയറ്റിൽ സന്ദർശകരെ കാണില്ല

വന്ദേമാതരം വേണ്ട, സ്വാതന്ത്ര്യദിനത്തിൽ സ്കൂളുകളിൽ പാടുക ദേശീയ ഗാനം

പ്രളയ പ്രതിരോധത്തിന് കേരളം പുതിയ പദ്ധതി നടപ്പാക്കും; ഐഐടി സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

ശുചിമുറിയും കഫെറ്റീരിയയും; വന്ദേഭാരതിനെ വെല്ലുന്ന കെഎസ്ആർടിസി എക്സിക്യൂട്ടീവ് ക്ലാസ്, ഞായറാഴ്ച മുതൽ ഓട്ടം തുടങ്ങും

പ്രതിരോധ മേഖലയ്ക്കായി അത്യാധുനിക ഉപകരണങ്ങൾ വികസിപ്പിച്ച് കെൽട്രോൺ