"ടിക്കറ്റെടുക്കാൻ ശേഷിയുള്ളവരല്ലേ, കുറച്ച് മര്യാദയും കാണിക്കാം"; വിമാനത്തെ ചവറുകൂനയാക്കി യാത്രക്കാർ, വിഡിയോയുമായി എയർഹോസ്റ്റസ്

 
Lifestyle

"ടിക്കറ്റെടുക്കാൻ ശേഷിയുള്ളവരല്ലേ, കുറച്ച് മര്യാദയും കാണിക്കാം"; വിമാനത്തെ ചവറുകൂനയാക്കി യാത്രക്കാർ, വിഡിയോയുമായി എയർഹോസ്റ്റസ്

യാത്ര കഴിഞ്ഞ് ഇറങ്ങിപ്പോയവർ ടിഷ്യു, കീറിയ പേപ്പർ, ഭക്ഷണാവിവശിഷ്ടം തുടങ്ങിയവ സീറ്റിലും മറ്റും വലിച്ചുവാരിയിട്ടിരിക്കുന്നതാണ് വിഡിയോയിലുള്ളത്

Manju Soman

വിമാനം ലാൻഡ് ചെയ്താൽ പിന്നെ ഇന്ത്യൻ യാത്രക്കാർക്ക് തീരെ ക്ഷമയുണ്ടാവില്ല. ഉടനെ വിമാനത്തിൽ നിന്ന് ചാടിയിറങ്ങണം. കൈയിലുള്ള ടിഷ്യു പേപ്പറും കപ്പുമെല്ലാം വലിച്ചുവാരിയിട്ടിട്ടാകും ഈ ഓട്ടം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിമാനകമ്പനിയായ എയർ ഇന്ത്യയുടെ എയർഹോസ്റ്റസ് വൻഷിക പങ്കുവച്ച ഒരു വിഡിയോ ആണ്.

യാത്ര കഴിഞ്ഞ് ഇറങ്ങിപ്പോയവർ ടിഷ്യു, കീറിയ പേപ്പർ, ഭക്ഷണാവിവശിഷ്ടം തുടങ്ങിയവ സീറ്റിലും മറ്റും വലിച്ചുവാരിയിട്ടിരിക്കുന്നതാണ് വിഡിയോയിലുള്ളത്. കൂടാതെ സീറ്റ് കവർ കീറിയിരിക്കുന്നതും കാണാം. രൂക്ഷമായ വിമർശനത്തോടെയാണ് വൻഷിക വിഡിയോ പങ്കുവച്ചത്. പ്രിയപ്പെട്ട യാത്രക്കാരെ, നിങ്ങൾക്ക് വിമാന ടിക്കറ്റ് വാങ്ങാനുള്ള കഴിവുണ്ടെങ്കിൽ ചില അടിസ്ഥാന മര്യാദകൾ പാലിക്കാനും നിങ്ങൾക്ക് കഴിയും.- എന്ന് വൻഷിക കുറിച്ചു.

ക്യാബിൻ ക്രൂ എന്ന നിലയിൽ ഈ പോസ്റ്റ് ആരെയും നാണംകെടുത്താനല്ല. എല്ലാ യാത്രക്കാരോടും ഒരു ചെറിയ അഭ്യർഥന മാത്രം. നിങ്ങളുടെ കൈയിൽ കവറോ കപ്പോ ടിഷ്യൂവോ മറ്റ് എന്ത് മാലിന്യമുണ്ടെങ്കിലും അത് കൈയിൽ വച്ച് ട്രാഷ് ക്ലിയറൻസ് റൗണ്ടിൽ നൽകൂ. നമ്മുടെ കുട്ടികളെ കൂടി പഠിപ്പിക്കേണ്ട മര്യാദയാണ് ഇത്. അടുത്ത യാത്രയ്ക്കു മുൻപ് വിമാനം വൃത്തിയാക്കാൻ വളരെ കുറച്ച് സമയം മാത്രമാണ് ലഭിക്കുക. അവർ വളരെ അധികം കഷ്ടപ്പെടുന്നുണ്ട്. നിങ്ങളിൽ നിന്നുള്ള ചെറിയ മാത്രം അവരുടെ ജോലി കുറച്ചുകൂടി എളുപ്പമാക്കും. - വൻഷിക കുറിച്ചു. പിന്നാലെ നിരവധി പേരാണ് വൻഷികയെ പിന്തുണച്ചുകൊണ്ട് കമന്‍റുമായി എത്തിയത്.

സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനം സർക്കാരിനില്ല: സി.പി. ജോൺ

കറിയെ ചൊല്ലിയുള്ള തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം സമവായത്തിലേക്ക്

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

"രാഗേഷിന്‍റെ വരുമാനം അന്വേഷിക്കണം, പറയിപ്പിച്ചേ തീരൂ എന്നുണ്ടെങ്കിൽ എല്ലാം പറയാം"; ടി.കെ. ഗോവിന്ദൻ