'പറക്കുന്ന ക്യാൻവാസ്', വിമാനത്തിന് നിറം പകർന്ന് എയർ ഇന്ത്യ എക്സ്പ്രസ്

 
Lifestyle

'പറക്കുന്ന ക്യാൻവാസ്', വിമാനത്തിന് നിറം പകർന്ന് എയർ ഇന്ത്യ എക്സ്പ്രസ് | VIDEO

കൊച്ചി ബിനാലെ മ്യൂറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന തമിഴ്‌നാട്ടുകാരിയായ ഓഷീന്‍ ശിവയുടെ ഗ്രാഫിറ്റി പെയിന്‍റിങ്ങാണ് പുതിയ ബോയിങ് വിമാനത്തിലുളളത്

ഒരു വിമാനം അപ്പാടെ ഒരു പെയ്ന്‍റിങ്ങിന്‍റെ ക്യാൻവാസായി മാറിയാൽ എങ്ങനെയെരിക്കും? ദേ ഇങ്ങനെയിരിക്കും. ഇന്ത്യയിൽ ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്‍റിങ് പൂര്‍ണമായി വിമാനത്തില്‍ പകര്‍ത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. കൊച്ചി ബിനാലെ മ്യൂറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന തമിഴ്‌നാട്ടുകാരിയായ ഓഷീന്‍ ശിവയുടെ ഗ്രാഫിറ്റി പെയിന്‍റിങ്ങാണ് പുതിയ ബോയിങ് വിമാനത്തിലുളളത്. 'ഫ്‌ളൈയിങ് ക്യാന്‍വാസ്' എന്നാണ് ഈ വിമാനത്തിനു നൽകിയിരിക്കുന്ന പേര്.

ഇത്തരത്തില്‍ ഒരു വിമാനം പൂർണമായി പെയിന്‍റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. അവരുടെ ഓരോ വിമാനത്തിനും വ്യത്യസ്ത ഡിസൈനുകളാണുളളത്. ടെയില്‍സ് ഓഫ് ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായി, ഓരോ വിമാനത്തിന്‍റെയും വാലറ്റം ഓരോ കലാരൂപത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊള്ളുന്നതാണ്. രാജാ രവിവര്‍മയുടെ ചിത്രങ്ങള്‍ മുതല്‍ പൈതൃക സ്മാരകങ്ങള്‍, കഥകളി, കഥക്, ഭരതനാട്യം പോലുള്ള ശാസ്ത്രീയ കലാരൂപങ്ങള്‍ വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ വസ്ത്ര ഡിസൈനുകളുടെ ശൈലിയിലുളള രൂപകല്പനകളും കാണാം.

മുന്‍വര്‍ഷത്തെ കൊച്ചി ബിനാലെയില്‍ നിന്നുളള ഒരു ചിത്രവും വിമാനത്തിന്‍റെ വാലറ്റത്ത് ഇടം നേടിയിട്ടുണ്ടെങ്കിലും, ആദ്യമായാണ് വിമാനത്തിന്‍റെ മുഴുവൻ ഭാഗവും ചിത്ര വർണങ്ങൾ കൊണ്ട് നിറയുന്നത്.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

ഏകദിന ടീമിലില്ലാത്ത ഋഷഭ് പന്ത് റെസ്റ്റ് ഓഫ് ഇന്ത‍്യയുടെ ക‍്യാപ്റ്റൻ; ഇറാനി കപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു