വിദേശയാത്രക്കാർക്ക് ട്രാവൽ സിം കാർഡ് നൽകാൻ എയർ ഇന്ത്യ

 
Lifestyle

വിദേശയാത്രക്കാർക്ക് ട്രാവൽ സിം കാർഡ് നൽകാൻ എയർ ഇന്ത്യ

അന്താരാഷ്ട്ര റോമിങ് സേവനങ്ങൾ ലഭ്യമാക്കുന്ന സിം കാർഡ് ഫിസിക്കൽ സിം ആയും ഇ-സിം ആയും ലഭിക്കും

Sarath Nath MS

ന്യൂഡൽഹി: വിദേശത്തേക്ക് പോകുന്ന യാത്രക്കാർക്കായി ട്രാവൽ സിം കാർഡ് അവതരിപ്പിക്കാൻ എയർ ഇന്ത്യ. ടാറ്റ കമ്മ്യൂണിക്കേഷൻസുമായി സഹകരിച്ചാണ് ‘ഈസിറോം’ എന്ന പേരിലുള്ള എയർ ഇന്ത്യ ബ്രാൻഡഡ് ട്രാവൽ സിം കാർഡ് അവതരിപ്പിക്കുന്നത്.

അന്താരാഷ്ട്ര റോമിങ് സേവനങ്ങൾ ലഭ്യമാക്കുന്ന സിം കാർഡ് ഫിസിക്കൽ സിം ആയും ഇ-സിം ആയും ലഭിക്കും. ഇതിനായി പ്രത്യേക എയർ ഇന്ത്യ ബ്രാൻഡഡ് വെബ്‌പേജും ഒരുക്കിയിട്ടുണ്ട്. വിദേശയാത്രയ്ക്കിടെ വോയ്സ്, ഡാറ്റ സേവനങ്ങൾ ഉപയോഗിക്കാൻ കാർഡ് വഴി യാത്രക്കാർക്ക് സാധിക്കും.

ആദ്യഘട്ടത്തിൽ സിം കാർഡ് സൗജന്യമായി നൽകും. എന്നാൽ റോമിങ് പാക്കേജുകൾക്ക് പ്രത്യേകം നിരക്ക് ഈടാക്കും. വടക്കേ അമെരിക്ക, യൂറോപ്പ്, യുകെ, ഓസ്ട്രേലിയ, ഏഷ്യ-പസഫിക് മേഖല, മിഡിൽ ഈസ്റ്റ് എന്നിവ ഉൾപ്പെടെ 30 രാജ്യങ്ങളിൽ സേവനം ലഭ്യമാകും. ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗമാണ് എയർ ഇന്ത്യയും ടാറ്റ കമ്മ്യൂണിക്കേഷൻസും.