മുറ്റത്തെ കൃഷിത്തോട്ടത്തിൽ റഷീദ്.

 

MV

Lifestyle

മുന്തിരി തളിർക്കുന്ന മുറ്റത്തെ തോട്ടം

11 സെന്‍റ് സ്ഥലത്ത് മാതൃകാ കൃഷിയൊരുക്കി ശ്രദ്ധേയനാവുകയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ റഷീദ്

Local Desk

കോതമംഗലം: കോതമംഗലത്തിന് സമീപം പിടവൂരിൽ വെറും 11 സെന്‍റ് സ്ഥലത്ത് മാതൃകാ കൃഷിയൊരുക്കി ശ്രദ്ധേയനാവുകയാണ് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ. സ്വന്തം വീട്ടിലേക്കാവശ്യമായ മിക്ക കാർഷിക ഉൽപ്പന്നങ്ങളും ഈ ചെറിയ പുരയിടത്തിൽ നിന്നുതന്നെ ലഭ്യമാക്കുകയാണ് റഷീദ്.

ഓട്ടോറിക്ഷാ ഡ്രൈവറായ റഷീദിന്‍റെ വീട്ടുമുറ്റം കണ്ടാൽ ആരും ഒന്ന് അമ്പരക്കും. 11 സെന്‍റ് സ്ഥലത്താണ് വൈവിധ്യമാർന്ന കൃഷികൾ ഒരുക്കിയിരിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് വീടിന് മുന്നിലെ പന്തലിലാകെ പടർന്നുനിൽക്കുന്ന മുന്തിരിവള്ളികളും കുലകളുമാണ്.

റഷീദിന്‍റെ തോട്ടത്തിലെ മുന്തിരി.

മുന്തിരിക്ക് പുറമെ കപ്പ, ചേന, ചേമ്പ്, ഇഞ്ചി,വാഴ, തെങ്ങ്, മാവ്, പ്ലാവ്, റമ്പൂട്ടാൻ, പേര, മുരിങ്ങ, വിവിധയിനം പച്ചക്കറികൾ തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ മിക്ക വിളകളും ഈ കൊച്ചുപുരയിടത്തിൽ വിളയുന്നു. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ലഭിക്കുന്ന ഒഴിവുസമയങ്ങളിലാണ് കൃഷിപരിപാലനമെന്ന് റഷീദ് പറയുന്നു.

ചെറുപ്പം മുതലുള്ള കൃഷിയോടുള്ള താൽപര്യവും, നല്ല ഭക്ഷണം കഴിക്കണമെന്ന ആഗ്രഹവുമാണ് ഇന്ന് ഈ മാതൃകാ കൃഷിയിടത്തിലേക്ക് എത്തിച്ചതെന്ന് റഷീദ് പറഞ്ഞു.ജൈവകർഷകനായ റഷീദ് നാടിൻ്റെ അഭിമാനമാണെന്നും, ഇവിടെ ഉത്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ നാട്ടുകാർക്കും ലഭിക്കുന്നുണ്ടെന്നും പ്രദേശവാസിയായ കരിം പറഞ്ഞു.

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

ദയാവധത്തിനെതിരേ ആഞ്ഞടിച്ച് ലിയോ പതിനാലാമൻ പാപ്പ| വീഡിയോ

ട്രാക്കിൽ ചരിത്രം; 4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു; നാല് പേർക്ക് പരുക്ക്