ആലപ്പുഴയില്‍ നടന്ന മിസിസ് കേരള 2023 മത്സരത്തില്‍ വിജയിയായ ആനി മാമ്പള്ളിക്ക് ഫസ്റ്റ് റണ്ണര്‍ അപ്പ് ജിക്കി തോമസും സെക്കന്‍ഡ് റണ്ണര്‍ അപ്പ് ജസ്‌ന ചന്ദ്രനും ചുംബനം നല്‍കുന്നു. സമീപം തേഡ് റണ്ണര്‍ അപ്പ് നമിത സത്യന്‍.  Metro Vaartha
Lifestyle

ആനി മാമ്പള്ളി മിസിസ് കേരള 2023

ഫസ്റ്റ് റണ്ണര്‍ അപ്പായി ജിക്കി തോമസ് (കോട്ടയം), സെക്കന്‍ഡ് റണ്ണര്‍ അപ്പായി ഡോ. ജസ്‌ന ചന്ദ്രന്‍ (കാസര്‍കോഡ്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു

MV Desk

ആലപ്പുഴ: മിസിസ് കേരള 2023 മത്സരത്തില്‍ കൊച്ചി സ്വദേശി ആനി മാമ്പള്ളി വിജയി. ഫസ്റ്റ് റണ്ണര്‍ അപ്പായി ജിക്കി തോമസ് (കോട്ടയം), സെക്കന്‍ഡ് റണ്ണര്‍ അപ്പായി ഡോ. ജസ്‌ന ചന്ദ്രന്‍ (കാസര്‍കോഡ്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ആലപ്പുഴ കാംലോട്ട് ഹോട്ടലില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ വിവാഹിതരായ 27 മലയാളി സ്ത്രീകളാണ് അവസാന റൗണ്ടില്‍ റാംപിലെത്തിയത്. മൂവായിരത്തോളം അപേക്ഷകളില്‍ നിന്നുമാണ് അവസാന റൗണ്ട് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്.

ചലച്ചിത്ര താരങ്ങളായ ശ്വേത മേനോന്‍, വിനു മോഹന്‍, റൂമ, മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്, സജ്‌ന സലീം എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. അന്‍വര്‍ എ.ടി, കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മത്സരം.

ആദ്യ റൗണ്ട് കൈത്തറി സാരികള്‍ക്കായി മാറ്റിവച്ചതാണ് മത്സരത്തിലെ പ്രധാന ആകര്‍ഷണം. പ്രമുഖ പരസ്യ ഏജന്‍സിയായ ബ്ലാക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സാണ് മാര്‍ക്കറ്റിങ്ങും പ്രമോഷനും നിര്‍വഹിച്ചത്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയാണ് ടൈറ്റില്‍ സ്പോണ്‍സര്‍. മിസിസ് കേരളയില്‍ മത്സരിക്കുന്ന എല്ലാ മത്സരാര്‍ഥികളും മത്സര ഭാഗമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത്യം പ്രധാന ആകര്‍ഷണമായിരുന്നു.

വെനസ്വേലയിൽ ഇരട്ട ഭൂചലനം; കുടുങ്ങിക്കിടക്കുന്നത് നൂറ് കണക്കിന് പേർ|Video

മത്സരത്തിനിടെ കാനഡ താരത്തിന്‍റെ കാലൊടിഞ്ഞു, ഖത്തർ താരത്തിന് വിലക്ക്|Video

കാപ്പ ശരിവച്ച് ആഭ്യന്തര സെക്രട്ടറി; സത്യപ്രതിജ്ഞ ചെയ്യാതെ സുഗതൻ, അവിശ്വാസത്തിനൊരുങ്ങി പ്രതിപക്ഷം

പത്താം ക്ലാസുകാരന്‍റെ ബാഗിൽ നാടൻ ചാരായം; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ

ഹോട്ടലുകളില്‍ കുടിവെള്ളം സൗജന്യമായി നല്‍കണം; മഹാരാഷ്‌ട്രയിൽ കർശന നിർദേശം