Lifestyle

'വേഗം മത്സരം അവസാനിപ്പിക്കൂ ചെന്നൈ... കുഞ്ഞ് പുറത്തുവരാൻ പോകുകയാണ്', വൈറലായി സാക്ഷി ധോണിയുടെ കുറിപ്പ്

കഴിഞ്ഞ ദിവസം നടന്ന ചെന്നൈയും ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനും സാക്ഷി ഗാലറിയിലെത്തിയിരുന്നു

ajeena pa

എംഎസ് ധോണിയുടെ മത്സരങ്ങളിൽ സ്ഥിരസാന്നിധ്യമാണ് ഭാര്യ സാക്ഷി മാലിക്. ഐപിഎല്ലിൽ ചെന്നൈ സുപ്പർ കിങ്സിന്‍റെ മത്സരങ്ങൾക്കും എത്താറുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചെന്നൈയും ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനും സാക്ഷി ഗാലറിയിലെത്തിയിരുന്നു. പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

'ചെന്നൈ, ഈ മത്സരം വേഗത്തിൽ അവസാനിപ്പിക്കൂ.. കുഞ്ഞ് പുറത്തുവരാൻ പോകുന്നു. അതിനുള്ള ലക്ഷണങ്ങൾ ആരംഭിച്ചു. അമ്മയാകാൻ പോകുന്നയാളുടെ അപേക്ഷയാണ്' എന്നാണ് സാക്ഷി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഇതിനൊടൊപ്പം ഗാലറിയിൽ നിന്നെടുത്ത ഗ്രൗണ്ടിന്‍റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ ആരുടെ കുഞ്ഞിനെക്കുറിച്ചാണ് സാക്ഷി പഞ്ഞതെന്ന് വ്യക്തതയില്ല. അഭിലാഷ് ബിഷ്ത്, അക്ഷയ് സിങ്ങ് എന്നിങ്ങനെ രണ്ട് സഹോദരങ്ങൾ വിവാഹിതരാണ്. ഇവരുടെ കുഞ്ഞിനെക്കുറിച്ചാണോ പറഞ്ഞതെന്നാണ് ആരാധകരുടെ സംശയം.

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ - ചൈന ചർച്ച

മഴ: 8 ജില്ലകളിൽ ശനിയാഴ്ച സ്കൂൾ അവധി

സൗദി - തുർക്കി - പാക്കിസ്ഥാൻ സൈനിക സഖ്യം: ഇസ്ലാമിക് നാറ്റോ?

ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്‍റെ ആപ്പ്

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ