ഏത്തക്ക ഫ്രൈ വിത്ത് കട്ടന്‍ചായ

 
Lifestyle

മീന്‍ ഫ്രൈ പോലൊരു ഏത്തക്ക ഫ്രൈ വിത്ത് കട്ടന്‍ചായ

രുചികരമായ നാലുമണി പലഹാരം

Jisha P.O.

കൊച്ചി: വൈകിട്ട് ചായക്കൊപ്പം എന്തെങ്കിലും കഴിയ്ക്കണമെന്ന് തോന്നിയാല്‍ പെട്ടെന്ന് തയ്യാറാക്കാവുന്ന നാലുമണി പലഹാരമാണ് ഏത്തക്ക ഫ്രൈ വിത്ത് കട്ടന്‍ ചായ കോമ്പിനേഷന്‍. പഴുത്ത ഏത്തക്ക ഒന്നോ രണ്ടോ എടുത്ത ശേഷം തൊലി കളഞ്ഞ് നീളത്തില്‍ പൊളിച്ച് വെയ്ക്കുക.

പൊളിച്ച് വെച്ച പഴത്തിന്‍റെ ഇരുവശവും നല്ലപോലെ നെയ്യ് അല്ലെങ്കില്‍ വെണ്ണ ചേര്‍ക്കുക. കൂടാതെ കുറച്ച് പഞ്ചസാരയും ചേര്‍ക്കുക. എന്നിട്ട് ചൂടായ പാനിലേക്ക് നെയ്യ് ഒഴിച്ച ശേഷം പഴങ്ങള്‍ ഓരോന്നായി വെയ്ക്കുക. ഒരു വശം മൊരുഞ്ഞ് കഴിയുമ്പോള്‍ തിരിച്ച് വെയ്ക്കുക. ഗോള്‍ഡൻ കളറാകുമ്പോള്‍ പതുക്കെ പാത്രത്തിലേക്ക് മാറ്റുക. ഇതിന് ശേഷം ചൂടുള്ള കട്ടന്‍ചായയും ഏത്തക്ക ഫ്രൈയും കഴിക്കുക. ഗംഭീര കോമ്പിനേഷനായിരിക്കും ഈ നാലുമണി പലഹാരം വിത്ത് കട്ടന്‍ചായ

ചേരുവകള്‍

പഴം -2-3

നെയ്യ്-ആവശ്യത്തിന്

പഞ്ചസാര-ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

പഴം തൊലി കളഞ്ഞത് നീളത്തില്‍ അരിഞ്ഞ ശേഷം ഇരുവശവും നെയ്യും പഞ്ചസാരയും ചേര്‍ത്ത് വെയ്ക്കുക. പാനിലേക്ക് നെയ്യ് ഒഴിച്ച് ശേഷം പഴങ്ങള്‍ ഓരോന്നായി ഫ്രൈ ചെയ്ത് എടുക്കുക. കരിഞ്ഞ് പോകാതെ ശ്രദ്ധിക്കണം.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ