മഞ്ഞയിൽ പൂത്തുലഞ്ഞ് കാറ്റ്സ്ക്ലോ, പക്ഷേ...; ചെടി നടും മുൻപേ ശ്രദ്ധിക്കുക

 
Lifestyle

മഞ്ഞയിൽ പൂത്തുലഞ്ഞ് കാറ്റ്സ്ക്ലോ, പക്ഷേ...; ചെടി നടും മുൻപേ ശ്രദ്ധിക്കുക

ഒരിക്കൽ വേരൂന്നിയാൽ പിന്നെ ഈ ചെടിയെ നശിപ്പിക്കുകയെന്നത് അസാധ്യം തന്നെയാണ്.

നീതു ചന്ദ്രൻ

ഞ്ഞനിറത്തിൽ പൂത്തുനിറഞ്ഞു നിൽക്കുന്ന വീടുകളും ഗേറ്റുകളും മതിലുകളുമാണിപ്പോൾ എല്ലായിടത്തും. കേരളത്തിൽ അപ്പാടെ നിറഞ്ഞു നിൽക്കുകയാണ് കാറ്റ്സ് ക്ലോ ചെടി. കൂട്ടത്തോടെ പടർന്നു പിടിച്ച് ആർത്തുല്ലസിച്ച് പൂക്കുന്നതിനാൽ അതിമനോഹരമാണ് കാറ്റ്സ്ക്ലോ പൂക്കാലം. വർഷത്തിൽ രണ്ടു തവണയാണ് കാറ്റ്സ് ക്ലോ പൂക്കുക. ഒരാഴ്ച മുതൽ പത്തു ദിവസം വരെയാണ് പൂക്കൾ നിറം മങ്ങാതെയും വാടാതെയും നിൽക്കുക.

വള്ളിച്ചെടിയുടെ അഗ്രഭാഗത്തായി പൂച്ചയുടെ നഖം പോലെ തോന്നിക്കുന്ന ഭാഗമുള്ളതിനാലാണ് ചെടിക്ക് കാറ്റ്സ് ക്ലോ എന്ന പേര് ലഭിച്ചിരിക്കുന്നത്. ഡോളിചന്ദ്ര അങ്ങ്വിസ് കാറ്റി എന്നാണ് ശാസ്ത്രീയ നാമം. ഒരിക്കൽ വേരൂന്നിയാൽ പിന്നെ ഈ ചെടിയെ നശിപ്പിക്കുകയെന്നത് അസാധ്യം തന്നെയാണ്.

മറ്റു ചെടികളുടെ വിത്തുകൾ മുളയ്ക്കാത്ത വിധം ഇവ പടർന്നു പിടിക്കും. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിനാൽ മുകളിലുള്ള ഭാഗം വെട്ടി നശിപ്പിച്ചാലും വൈകാതെ വീണ്ടും പൊടിച്ചു വരും. അതു കൊണ്ടു തന്നെ ശ്രദ്ധിച്ചു വേണം ചെടി നടണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ. നേരിട്ട് മണ്ണിലേക്ക് നടാതെ ചട്ടികളിലോ ഗ്രോ ബാഗിലോ നട്ടു പിടിപ്പിക്കുന്നതിലൂടെ ചെടി അനിയന്ത്രിതമായി മണ്ണിൽ ആധിപത്യം സ്ഥാപിക്കുന്നത് തടയാൻ സാധിക്കും.

ഓപ്പറേഷൻ തൂഫാൻ: കേരളത്തിന് പൂർണ പിന്തുണയുമായി കർണാടക

കള്ളാടി മണ്ണിടിച്ചിൽ; '5 പേരെ കണ്ടെത്താനുണ്ട്, 2 പേരുടെ നില ഗുരുതരം': മുഖ‍്യമന്ത്രി

440 കോടി രൂപ നിക്ഷേപമുള്ള തൃണമൂൽ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

തുർക്കിക്ക് എഫ്-35 വിൽപ്പന; നെതന്യാഹു–ഹെഗ്സെത്ത് കൂടിക്കാഴ്ച റദ്ദാക്കി

നടി അൻസിബയുടെ പരാതിയിൽ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്