ഓണ്‍ലൈൻ വഴി വിൽക്കുന്ന സില്‍വര്‍ ആഭരണങ്ങളിൽ കാൻസറിന് കാരണമാവുന്ന മാരക വിഷാംശം: വാങ്ങും മുന്‍പ് ഇവ അറിഞ്ഞിരിക്കുക!!

 
Lifestyle

ഓണ്‍ലൈൻ വഴി വിൽക്കുന്ന സില്‍വര്‍ ആഭരണങ്ങളിൽ കാൻസറിന് കാരണമാവുന്ന മാരക വിഷാംശം: വാങ്ങും മുന്‍പ് ഇവ അറിഞ്ഞിരിക്കുക!!

ആമസോൺ‌ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വിൽക്കുന്ന വെള്ളി ആഭരണളിലാണ് മാരകമായ വിഷാംശം കണ്ടെത്തിയത്

Namitha Mohanan

ആമസോൺ‌ അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിൽ വില്‍ക്കുന്ന വിലകുറഞ്ഞ വെളളി ആഭരങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് റിപ്പോർട്ട്. ദ സൺഡേ ടൈംസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ.

കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെള്ളി ആഭരണങ്ങളിൽ കാഡ്മിയം എന്ന വിഷാംശമുള്ള ലോഹം വൻതോതിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇത് കാന്‍സറിനടക്കം കാരണമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ആഭരണങ്ങൾ വാങ്ങുകയും, വിലയേറിയ ലോഹങ്ങളുടെ പരിശുദ്ധി പരിശോധിക്കുന്ന ബർമിംഗ്ഹാം അസ്സേ ഓഫീസിൽ ഇവ പരിശോധിച്ചതോടെയാണ് ഇക്കാര്യങ്ങൾ പുറത്തായത്.

ആമസോണില്‍ 925 സ്റ്റെര്‍ലിങ് സില്‍വര്‍ എന്ന പേരില്‍ ഏകദേശം 384.02 രൂപയ്ക്ക് വിറ്റ മോതിരത്തില്‍ 92.3% കാഡ്മിയം അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. ഇത് യുകെയിലെ നിയമപരമായ പരിധിയേക്കാള്‍ 9,000 മടങ്ങ് അധികമാണെന്നാണ് കണ്ടെത്തൽ. നിയമപ്രകാരം '925 വെള്ളി' എന്ന് ആഭരണത്തില്‍ ലേബല്‍ ചെയ്യണമെങ്കില്‍ കുറഞ്ഞത് 92.5% എങ്കിലും ശുദ്ധമായ വെള്ളി ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് കണ്ടെത്തൽ.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ