ഇംപ്രസാരിയോ മിസ് കേരള 2026ലെ മത്സരാർഥികൾ എറണാകുളം മരട് സ്റ്റാർലിറ്റ് സ്യൂട്ട്സിൽ ഫോട്ടോയ്ക്കായി അണിനിരന്നപ്പോൾ.
Manu Shelly | Metro Vaartha
കൊച്ചി: ട്രെന്ഡ്സ് അവതരിപ്പിക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2026-ന്റെ ഗ്രാന്ഡ് ഫിനാലെ വെള്ളിയാഴ്ച വൈകിട്ട് ആറ് മുതൽ കൊച്ചിയിലെ ക്രൗണ് പ്ലാസയില്. മിസ് കേരളയുടെ 26-ാം പതിപ്പില് 24 ഫൈനലിസ്റ്റുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. അവൾ അവൾക്കുവേണ്ടി അവളാൽ എന്ന ആശയത്തെയാണ് ഈവർഷം അവതരിപ്പിക്കുന്നത്.
ചടങ്ങില് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, സാമൂഹിക പ്രവര്ത്തക ദയാബായിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ് സമ്മാനിക്കും. സാമൂഹിക മേഖലകളിലെ സംഭാവനകളും ജീവിതകാലത്തെ സേവനങ്ങളും പരിഗണിച്ചാണ് പുരസ്കാരം.
സെപ്റ്റംബര് 26ന് നടന്ന ഫൈനല് ഓഡിഷനിലൂടെയാണ് 24 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. ഒക്റ്റോബര് 6 മുതല് 15 വരെ ചീഫ് ഗ്രൂമര് പ്രിയങ്ക ഷായുടെ നേതൃത്വത്തില് ഒമ്പത് ദിവസത്തെ പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു.
ഗ്രാന്ഡ് ഫിനാലെയില് മൂന്ന് റൗണ്ടുകളാണുള്ളത്. വിജയിക്ക് 'സര്ക്ക്ലെറ്റ് ഓഫ് എലോക്വന്സ്', ഒന്നാം റണ്ണറപ്പിന് 'എറ്റേണല് ബ്യൂട്ടി', രണ്ടാം റണ്ണറപ്പിന് 'ബ്യൂട്ടി വിത്ത് എലഗന്സ്' എന്നീ സ്ഥാനങ്ങള് ലഭിക്കും. വിജയിയെ മന്ത്രി ബിന്ദു കൃഷ്ണ കിരീടം അണിയിക്കും.