റോക്ക്റൈഡർ EXPL 10 സീരീസ് എത്തി.

 
Lifestyle

സൈക്കിൾ പ്രേമികൾക്ക് പുതിയ ഓപ്ഷനുമായി ഡെക്കാത്ത്‌ലൺ

ബജറ്റിനുള്ളിൽ മികച്ച സൈക്കിൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി Decathlon പുതിയ Rockrider EXPL 10 സീരീസ് അവതരിപ്പിച്ചു

Kochi Bureau

കാക്കനാട്: സൈക്കിൾ യാത്രയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കും ബജറ്റിനുള്ളിൽ മികച്ചൊരു സൈക്കിൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കുമായി Decathlon പുതിയ Rockrider EXPL 10 സീരീസ് അവതരിപ്പിച്ചു.

ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് പുതിയ സൈക്കിൾ മോഡലിന്‍റെ ലോഞ്ച് ശ്രദ്ധേയമായി. ദിവസേനയുള്ള യാത്രകൾക്കും ഫിറ്റ്നസ് റൈഡുകൾക്കും അനുയോജ്യമായ രീതിയിലാണ് പുതിയ EXPL 10 രൂപകൽപ്പന ചെയ്തിരിക്കുന്നത്.

27.5 ഇഞ്ച് വീൽ സൈസ്, വൃത്തിയുള്ള രൂപകൽപ്പനയ്ക്കൊപ്പം ഇന്‍റേണൽ കേബ്ളിങ് സംവിധാനവും EXPL 10-ന്‍റെ പ്രധാന സവിശേഷതകളാണ്. കേബിളുകൾ ഫ്രെയിമിനുള്ളിലൂടെ കടന്നുപോകുന്നതിനാൽ സൈക്കിളിന് കൂടുതൽ ക്ലീൻ ലുക്കും കേബിളുകൾക്ക് മികച്ച സംരക്ഷണവും ലഭിക്കുന്നു.

ബ്രേക്കിങ്ങിനായി മെക്കാനിക്കൽ വി-ബ്രോക്ക്സ് ആണ് സൈക്കിളിൽ നൽകിയിരിക്കുന്നത്. എളുപ്പത്തിൽ വീൽ മാറ്റുന്നതിനും പരിപാലനത്തിനും സഹായിക്കുന്ന ക്വിക്ക് റിലീസ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ തലമുറയിലെ സൈക്കിൾ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള EXPL 10, ലളിതമായ ഡിസൈനും ആവശ്യമായ അടിസ്ഥാന ഫീച്ചറുകളും സംയോജിപ്പിച്ചാണ് എത്തുന്നത്. Decathlon ഇന്ത്യയുടെ ഔദ്യോഗിക സൈറ്റിലും EXPL 10 ലിസ്റ്റ് ചെയ്തിട്ടുണ്ട്. 8,999 രൂപയാണ് വില.

രാഹുൽ ഗാന്ധി അടക്കം മൂന്ന് പേരെ പുറത്താക്കുകയാണെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരാമെന്ന് ഷെഹ്സാദ് പൂനവാല

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ അറസ്റ്റ് വാറന്‍റ്

നീറ്റ്: രാധാകൃഷ്ണൻ സമിതി ശുപാർശകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സുപ്രീം കോടതി

സ്ത്രീധനമായി പോത്തിനെ കൊടുത്തില്ല; ഭാര്യയെ കൊന്നയാൾക്ക് ജീവപര്യന്തം, കുട്ടികളെ കോടതി സംരക്ഷിക്കും

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി