ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ഐഫോൺ 16 നൽകി ഡൽഹിയിലെ കമ്പനി; കണ്ട് പഠിക്കെന്ന് സോഷ്യൽമീഡിയ

 
Lifestyle

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ഐഫോൺ 16 നൽകി ഡൽഹിയിലെ കമ്പനി; കണ്ട് പഠിക്കെന്ന് സോഷ്യൽമീഡിയ|Video

പല നിറങ്ങളിലുള്ള ഐഫോണുകളാണ് സമ്മാനിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ഐഫോൺ 16 നൽകി ഡൽഹിയിലെ കമ്പനി. ഡൽഹിയിലെ രോഹിണിയിൽ പ്രവർത്തിക്കുന്ന ഫിനാൻസർസാബ് എന്ന കമ്പനിയാണ് ജീവനക്കാരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചത്. എല്ലാ ജീവനക്കാരുടെയും ഡെസ്കിൽ അലങ്കാര റിബണുകൾ കെട്ടി വച്ചിരിക്കുന്ന ഐഫോണിനെ വിഡിയോയും കമ്പനി പോസ്റ്റ് ചെയ്തിട്ടുണ്ട്.

പല നിറങ്ങളിലുള്ള ഐഫോണുകളാണ് സമ്മാനിച്ചിരിക്കുന്നത്. ദീപാവലി ഗിഫ്റ്റിന്‍റെ കാര്യത്തിൽ ഫിനാൻസെർ സാബ് ഒജി ആണെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കു വച്ചിരിക്കുന്നത്. പെട്ടെന്ന് തന്നെ വിഡിയോ വൈറലായി. തങ്ങൾക്കു ലഭിച്ച ഐഫോണുകളുമായി സന്തോഷം പങ്കു വയ്ക്കുന്ന ജീവനക്കാരും വിഡിയോയിലുണ്ട്.

സാധാരണയായി മധുരപലഹാരങ്ങളും നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന എന്തെങ്കിലും വസ്തുക്കളുമാണ് കമ്പനികൾ ദീപാവലി സമ്മാനമായി നൽകാറുള്ളത്. അതു കൊണ്ടു തന്നെ വിഡിയോക്കു താഴെ നിരവധി പേരാണ് കമ്പനിയെ പുകഴ്ത്തിക്കൊണ്ട് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.