ജീവനക്കാർക്കെല്ലാം ഒരു ലക്ഷം രൂപ വീതം ദീപാവലി ബോണസ്; ടെക്സ്റ്റൈൽ ഉടമയെ പുകഴ്ത്തി സോഷ്യൽമീഡിയ|Video

 
Lifestyle

ജീവനക്കാർക്കെല്ലാം ഒരു ലക്ഷം രൂപ വീതം ദീപാവലി ബോണസ്; ടെക്സ്റ്റൈൽ ഉടമയെ പുകഴ്ത്തി സോഷ്യൽമീഡിയ|Video

സമ്മാനങ്ങൾ സ്വീകരിച്ച് ജീവനക്കാരിൽ ചിലർ പൊട്ടിക്കരയുന്നതും വിഡിയോയിലുണ്ട്.

MV Desk

സൂറത്ത്: ജീവനക്കാർക്കെല്ലാം ഒരു ലക്ഷം രൂപ വീതം ദീപാവലി ബോണസ് ആയി നൽകി സൂറത്തിലെ വസ്ത്രവ്യാപാരി. രാം സ്വരൂപ് മുണ്ടെ എന്ന വ്യാപാരിയാണ് തന്‍റെ കീഴിൽ ജോലി ചെയ്യുന്ന 50 പേർക്കും ഒരു ലക്ഷം രൂപ വീതം സമ്മാനിച്ചത്. പണം നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കഠിനാധ്വാനത്തിന്‍റെ വില തനിക്ക് നന്നായി അറിയാമെന്നും പേരിനും പ്രശസ്തിക്കും വേണ്ടിയല്ല ഇതു ചെയ്യുന്നതെന്നും മുണ്ടെ പറയുന്നതും സമ്മാനങ്ങൾ സ്വീകരിച്ച് ജീവനക്കാരിൽ ചിലർ പൊട്ടിക്കരയുന്നതും വിഡിയോയിലുണ്ട്.

രാപ്പകൽ ഇല്ലാതെ ജോലി ചെയ്യുന്നവരാണ് തന്‍റെ ഒപ്പമുള്ളവരെല്ലാം. എല്ലാ വിജയത്തിനും നേട്ടങ്ങൾക്കും കാരണം ഇവരാണ്. ആ കടപ്പാട് ഇവരോടുണ്ടെന്നും രാംസ്വരൂപ് പറയുന്നു.