ദുബായ് ഗ്ലോബൽ വില്ലേജ്

 
Lifestyle

ദുബായ് ഗ്ലോബൽ വില്ലേജിന്‍റെ പ്രവർത്തനം നീട്ടി

വേനൽ അവധിക്കു ശേഷം ഒക്ടോബറിൽ പുതിയ സീസൺ ആരംഭിക്കും

UAE Correspondent

ദുബായ്: ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്‍റെ ഈ സീസൺ മെയ് 31 വരെ നീട്ടി. നേരത്തെ മെയ് 10-ന് സീസൺ അവസാനിക്കുമെന്നാണ് അറിയിച്ചിരുന്നത്.

സന്ദർശകരുടെ തിരക്കും ബലിപെരുന്നാൾ ആഘോഷങ്ങളും പരിഗണിച്ച് മൂന്നാഴ്ച കൂടി നീട്ടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. വേനൽ അവധിക്കു ശേഷം ഒക്ടോബറിലായിരിക്കും അടുത്ത സീസൺ ആരംഭിക്കുക.

പ്രവർത്തന സമയം:

  • വെള്ളി, ശനി: വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 1 മണി വരെ.

  • ഞായർ മുതൽ വ്യാഴം വരെ: വൈകുന്നേരം 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെ.

ആഗോള ഗ്രാമത്തിലെ പ്രധാന ആകർഷണങ്ങൾ

  • 99 ദിർഹം വണ്ടർ പാസ്: കാർണിവലിലെ എല്ലാ റൈഡുകളിലും പരിധിയില്ലാതെ കയറാൻ സാധിക്കുന്ന 'വണ്ടർ പാസ്' വെറും 99 ദിർഹത്തിന് ലഭ്യമാണ്. ഓൺലൈനായും നേരിട്ടും ഈ പാസ് വാങ്ങാം.

  • പുതിയ റൈഡുകൾ: ഈ സീസണിൽ ടൊറന്‍റോ ടൊർണാഡോ, കേപ് ഗിൽഡേഴ്സ്, റിയോ റോക്കറ്റ്,ഡെസേർട് ഡാഷേർസ്, യോർക്ക് ബൈക്കേഴ്‌സ് എന്നീ അഞ്ച് പുതിയ റൈഡുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

  • ഫാമിലി ഓഫർ: ഒരു ടിക്കറ്റിന്‍റെ വിലയിൽ (30 ദിർഹം) കുടുംബത്തിലെ നാല് പേർക്ക് പ്രവേശനം നൽകുന്ന പ്രത്യേക ഓഫറും നിലവിലുണ്ട് (ഞായർ മുതൽ വ്യാഴം വരെ).

  • ലിറ്റിൽ വണ്ടറേഴ്സ്: കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയ ഇൻഡോർ പ്ലേ ഏരിയയും സജീവമാണ്.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!