പച്ചമുളക് മാസങ്ങളോളം കേടാകാതെ സൂക്ഷിക്കണോ? വഴിയുണ്ട്

 
Lifestyle

പച്ചമുളക് മാസങ്ങളോളം കേടാകാതെ സൂക്ഷിക്കണോ? വഴിയുണ്ട്

ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും പച്ചമുളക് ഉണങ്ങിപ്പോകും

Manju Soman

ഹെൽത്തിയായി ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് പലരും വീട്ടിൽ പച്ചക്കറി തോട്ടം ഒരുക്കുന്നത്. എന്തൊക്കെ ഒഴിവാക്കിയാലും പച്ചമുളക് ഈ കൂട്ടത്തിലുണ്ടാകും. വലിയ പരിചരണമില്ലാതെ തന്നെ ഒരു പച്ചമുളക് ചെടിയിൽ നിന്ന് മികച്ച വിളവ് ലഭിക്കും. പക്ഷേ ഒന്നിച്ച് ലഭിക്കുന്ന ഈ പച്ച മുളകിനെ മികച്ച രീതിയിൽ സൂക്ഷിക്കാൻ നമുക്ക് പറ്റിയെന്ന് വരില്ല.

ഫ്രിഡ്ജിൽ വച്ചാൽ പോലും കുറച്ച് നാൾ കഴിയുമ്പോൾ മോശമായി തുടങ്ങും. ഈർപ്പം നഷ്ടപ്പെട്ട് പച്ചമുളക് ഉണങ്ങിപ്പോവുകയാണ് ചെയ്യാറുള്ളത്. വായുവിൽ നിന്ന് ഈർപ്പം നീക്കം ചെയ്യുന്നതിനാണ് റഫ്രിജറേറ്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇങ്ങനെയാണ് പല ഭക്ഷണങ്ങളും കേടുകൂടാതെ ഇരിക്കുന്നത്. പക്ഷേ പച്ചമുളക് പോലുള്ളവയെ ഫ്രിഡ്ജിൽ വയ്ക്കുന്നതിലൂടെ കാലക്രമേണ ഇവയ്ക്ക് നിർജ്ജലീകരണം സംഭവിക്കാൻ കാരണമാകും. ഒരു കുട്ടയിലോ മറ്റോ ആക്കി തുറന്നു വയ്ക്കുകയാണെങ്കിൽ പെട്ടെന്നായിരിക്കും മോശമായി പോവുക.

പച്ചമുളക് എങ്ങനെ സൂക്ഷിക്കണം

ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ പച്ചമുളകിനെ നമുക്ക് മാസങ്ങളോളം ഒരു കേടും വരാതെ സൂക്ഷിക്കാനാവും. ആദ്യം പച്ചമുളകിലെ തണ്ടുകൾ നീക്കം ചെയ്യണം. തുടർന്ന് ഇവയെ മഞ്ഞപ്പൊടി ചേർത്ത വെള്ളത്തിൽ നിന്നായി കഴുകി എടുക്കുക. കോട്ടൻ തുണി ഉപയോഗിച്ച് ഇവയിലെ ഈർപ്പം മുഴുവൻ കളയണം. ഇവയെ വായു കടക്കാത്ത സിപ് ലോക്ക് ബാഗുകളിലോ കുപ്പികളിലോ ആക്കുക. പച്ചമുളകിനൊപ്പം തൊലികളഞ്ഞ വെളുത്തുള്ളി കൂടി ചേർക്കണം. തുടർന്ന് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ