മഞ്ഞിൽ പുതഞ്ഞ് പുൽമേടുകൾ; സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ഊട്ടി

 
Lifestyle

മഞ്ഞിൽ പുതഞ്ഞ് പുൽമേടുകൾ; സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ഊട്ടി

ഊട്ടിയിലെ താഴ്ച പ്രദേശങ്ങളിൽ 4 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില

Namitha Mohanan

ഊട്ടി: അതിശൈത്യത്തെ വരവേറ്റ് ഊട്ടി. ഊട്ടിയിലെ താഴ്ച പ്രദേശങ്ങളിൽ 4 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില. വിവിധയിടങ്ങളിൽ കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്.

സസ്യോദ്യാനം, അതിനടുത്തുള്ള എച്ച്എഡിപി മൈതാനം, പഴയ കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരം, കാന്തൽ മൈതാനം, എച്ച്പിഎഫ്, തലക്കുന്ത എന്നിവിടങ്ങളിൽ കഴിഞ്ഞ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ മഞ്ഞു വീഴ്ച കൂടുമെന്നാണ് സൂചന.

ഇതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങുകയാണ്. കഴിഞ്ഞ തവണ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഊട്ടിയിലെത്തിയത്. മഞ്ഞു വീഴ്ചയുടെ ഫോട്ടോയും വീഡിയോയുമെടുക്കാൻ തിക്കും തിരക്കുമായിരുന്നു. തിരക്ക് നിയന്ത്രണ വിധേയമായതോടെ വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത്തരണ എന്താണ് സാഹചര്യമെന്ന് വരും ദിവസങ്ങളിലറിയാം.