സമ്പൂർണ വിഷുഫലം
AI picture
വിഷുഫലം 2026 (കൊല്ലവർഷം 1201). 2026 ഏപ്രിൽ 14-ന് മേടവിഷു സംക്രമത്തോടെ പുതിയ വർഷം ആരംഭിക്കുന്നു. ഈ വർഷം പൊതുവേ മിശ്രഫലങ്ങൾ കാണിച്ചേക്കും. ചിലർക്കു വലിയ മുന്നേറ്റങ്ങളും, ചിലർക്കു പരീക്ഷണകാലവും. വ്യക്തിഗത ജാതകപ്രകാരം വ്യത്യാസങ്ങൾ ഉണ്ടായേക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
കഠിനാധ്വാനത്തിലൂടെ വിജയം നേടും, സാമ്പത്തിക കാര്യങ്ങളിൽ മാറ്റങ്ങൾളുണ്ടാകും, ദാമ്പത്യത്തിൽ സഹിഷ്ണുത വേണം.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
വിദ്യാഭ്യാസമേഖലയിൽ ഉയർച്ച, വിദേശത്തു പോകാൻ അവസരം ലഭിക്കും, ഗൃഹനിർമാണത്തിനും, വിവാഹത്തിനും യോഗം, പണ്ട് കടം കൊടുത്ത പണം തിരികെ കിട്ടാനും സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഭാഗ്യാനുഭവങ്ങളുണ്ടാകും, ധനലാഭം, പുതിയ ജോലി അവസരം, ആരോഗ്യത്തിൽ ശ്രദ്ധ വേണം പ്രത്യേകിച്ച് വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഉണ്ടായേക്കാം.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
തൊഴിലിൽ പുരോഗതി, പക്ഷേ സമ്മർദം തുടരും, പഴയ ബാധ്യതകൾ തീർക്കേണ്ടിവരും, സംസാരത്തിൽ ശ്രദ്ധ വേണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഗുണദോഷ സമ്മിശ്രമാണ് ഈ വർഷം, സാമ്പത്തിക നേട്ടമുണ്ടാകും. പക്ഷേ കുടുംബ പ്രശ്നങ്ങൾ തുടരും, അനാവശ്യ ചെലവ് ഒഴിവാക്കുക.
കന്നി(ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജോലി, ബിസിനസ്, മേഖലയിൽ നേട്ടം, വിവാഹ തടസ്സം മാറും, പുതിയ സംരംഭങ്ങൾ തുടങ്ങാൻ അവസരം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴിലിൽ പുരോഗതി, ധനസ്ഥിതിയിൽ മെച്ചമുണ്ടാകും, ചില കാര്യങ്ങളിൽ തടസ്സങ്ങളുണ്ടാകും, കുടുംബ ജീവിതത്തിൽ ശ്രദ്ധ കാണിക്കണം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ പുരോഗതി, വിവാഹയോഗം, കോടതി/സർക്കാർ കാര്യങ്ങൾ അനുകൂലമാകും.
ധനു(മൂലം, പൂരാടം, ഉത്രാടം 1/4)
ആത്മീയത വർധിക്കും, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം, സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉയർച്ചയുണ്ടാകും, സ്ഥാനമാനങ്ങൾ ലഭിക്കും, വിവാഹം, ഗൃഹനിർമാണം എന്നിവ സാധ്യമാകും. ശത്രുക്കൾ കുറയും.
കുംഭം ( അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉയർന്ന സ്ഥാനം ലഭിക്കാൻ സാധ്യത, ചെലവ് വർധിക്കും, ബന്ധങ്ങളിൽ സംഘർഷം ഒഴിവാക്കുക.
മീനം (പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)
വലിയ പുരോഗതിയുണ്ടാകുന്ന കാലം, ഭാഗ്യകാലം, വിവാഹം, സന്താന ഭാഗ്യം, സാമ്പത്തിക മെച്ചം എന്നിവ പ്രതീക്ഷിക്കാം.