'മിൽക് ഷേക്ക് പ്രേമികൾ സൂക്ഷിക്കുക'; പച്ചപ്പാൽ നിറയെ ബാക്റ്റീരിയയും വൈറസും 
Lifestyle

'മിൽക് ഷേക്ക് പ്രേമികൾ സൂക്ഷിക്കുക'; പച്ചപ്പാൽ നിറയെ ബാക്റ്റീരിയയും വൈറസും

തിളപ്പിക്കാത്ത പാലിൽ പക്ഷിപ്പനിക്കു വരെ സാധ്യതയുള്ള വൈറസുകൾ ഉണ്ടായിരിക്കാമെന്നാണ് കണ്ടെത്തൽ.

നീതു ചന്ദ്രൻ

പോഷക സമ്പുഷ്ടമായ സമീകൃതാഹാരമെന്നാണ് പാലിന്‍റെ വിശേഷണം. എന്നാൽ അത്ര മേൽ വിശ്വസനീയമല്ല പാൽ എന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ഇൻഫ്ലുവൻസ വൈറസുകളും ബാക്റ്റീരിയകളും ഏതാണ്ട് അഞ്ച് ദിവസം വരെ തണുപ്പിച്ച് സൂക്ഷിക്കുന്ന പച്ചപ്പാലിൽ സജീവമായി തുടരുമെന്നാണ് കണ്ടെത്തൽ. സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. തിളപ്പിക്കാത്ത പാലിൽ പക്ഷിപ്പനിക്കു വരെ സാധ്യതയുള്ള വൈറസുകൾ ഉണ്ടായിരിക്കാമെന്നാണ് കണ്ടെത്തൽ.

എന്നാൽ തിളപ്പിച്ച പാലിൽ ഈ പ്രശ്നങ്ങൾ ഉണ്ടായിരിക്കില്ല. പാസ്ച്വറൈസ് ചെയ്യാത്ത പാലിൽ കൂടുതൽ എൻസൈമുകളും ന്യൂട്രിയന്‍റ്സും ഉണ്ടായിരിക്കുമെന്ന വാദത്തെയാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ അലക്സാൻഡ്രിയ ബോയെം കാറ്റിൽ പറത്തുന്നത്. ഇ കോളി, സാൽമൊണല്ല തുടങ്ങി നിരവധി അസുഖങ്ങൾക്ക് ഇടയാക്കുന്ന ബാക്റ്റീരിയകളാണ് പച്ചപ്പാലിൽ ഉള്ളതെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നു.

കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ദുർബലമായ പ്രതിരോധശേഷിയുള്ളവർ എന്നിവരെയെല്ലാം പച്ചപ്പാൽ പ്രശ്നത്തിലാക്കാനുള്ള സാധ്യതയുണ്ടെന്നർഥം. എൻവയോൺമെന്‍റൽ സയൻസ് ആൻഡ് ടെക്നോളജി ലെറ്റേഴ്സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 72 ഡിഗ്രീ സെൽഷ്യസ് വരെ തിളപ്പിച്ചതിനു ശേഷം പാൽ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. 72 ഡിഗ്രീ സെൽഷ്യസ് ഊഷ്മാവിൽ തന്നെ 15 സെക്കൻഡോളം തുടരാനും അനുവദിക്കണം. പിന്നീട് 4 ഡിഗ്രീ സെൽഷ്യസ് വരെ തണുപ്പിച്ച് ഉപയോഗിക്കാം.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു

"10 രൂപ നൽകിയാൽ പോലും വൈദ്യുതി കിട്ടാത്ത സ്ഥിതി"; സൗരോർജ ഉത്പാദനം വ്യാപമാക്കുമെന്ന് മന്ത്രി