ഒക്റ്റോബർ 31 വരെ അവസരം.

 

Representative image

Lifestyle

ഇന്ത്യക്കാർക്ക് 'സൗജന്യ' വിസ പ്രഖ്യാപിച്ച് അബുദാബി

അബുദാബിയിലേക്ക് വരുന്ന നിശ്ചിത യോഗ്യതയുള്ള ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് യുഎഇ പ്രവേശന വിസ സൗജന്യമായി നൽകാൻ അബുദാബി

UAE Correspondent

അബുദാബി: അബുദാബിയിലേക്ക് വരുന്ന നിശ്ചിത യോഗ്യതയുള്ള ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് യുഎഇ പ്രവേശന വിസ സൗജന്യമായി നൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചു. ഈ പദ്ധതിയിലൂടെ യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ചെലവില്ലാതെ അബുദാബി സന്ദർശിക്കാം.

ഓഗസ്റ്റ് ഒന്ന് മുതൽ ഒക്റ്റോബർ 31 വരെയാണ് ഈ പ്രത്യേക ആനുകൂല്യത്തിന്‍റെ കാലാവധി. ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്ര അംഗീകൃത യാത്രാ പങ്കാളികൾ വഴിയോ ഓൺലൈൻ യാത്രാ ഏജൻസികൾ വഴിയോ ബുക്ക് ചെയ്യുന്നവർക്കാണ് സൗജന്യ വിസ ലഭിക്കുക.

യാത്രക്കാർക്ക് നേരിട്ട് അപേക്ഷിച്ച് ഈ ആനുകൂല്യം നേടാനാകില്ല. കുറഞ്ഞത് തുടർച്ചയായി മൂന്ന് രാത്രികൾ അബുദാബിയിലെ ഹോട്ടലിൽ താമസിക്കണമെന്നതും ഇന്ത്യയിലേക്കുള്ള മടക്കയാത്രാ വിമാന ടിക്കറ്റ് ഉൾപ്പെട്ടിരിക്കണമെന്നതും നിർബന്ധമാണ്.

പരീക്ഷണാടിസ്ഥാനത്തിൽ ഇരുപതിനായിരം വിസകൾ വരെയാണ് പദ്ധതിയിലൂടെ അനുവദിക്കുന്നത്. ഇന്ത്യൻ സഞ്ചാരികൾക്ക് അബുദാബിയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല