25,000 രൂപ മാസ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ടാക്സി ഡ്രൈവറായി, ഇപ്പോൾ മാസം സമ്പാദിക്കുന്നത് ഒരു ലക്ഷം രൂപ

 
Lifestyle

25,000 രൂപ മാസ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ടാക്സി ഡ്രൈവറായി, ഇപ്പോൾ മാസം സമ്പാദിക്കുന്നത് ഒരു ലക്ഷം രൂപ

ജോലി ഉപേക്ഷിച്ചതുകൊണ്ടാണ് തനിക്ക് വരുമാനം കൂടിയതെന്നും ഡ്രൈവർ വ്യക്തമാക്കുന്നു

Manju Soman

ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ സിഇഒയും ടാക്സി ഡ്രൈവറും തമ്മിലുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വരുമാനത്തേക്കുറിച്ചും സ്വയം തൊഴിലിനേക്കുറിച്ചുമെല്ലാമാണ് ഇരുവരും സംസാരിക്കുന്നത്. സ്ഥിര വരുമാനമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് താൻ കാർ ഡ്രൈവറായത് എന്നാണ് സെപ് ഇലക്‌ട്രിക്കലിന്‍റെ സിഇഒ ആകാശ് ഗുപ്തയോട് പറയുന്നത്. ഇപ്പോൾ മാസം ഒരു ലക്ഷത്തോളം രൂപ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

25,000 രൂപ മാസ വരുമാനമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ടാക്സി ഡ്രൈവറായത്. ദിവസം 10 മണിക്കൂർ ജോലി ചെയ്തതാൽ കുറഞ്ഞത് 3000- 4000 രൂപ വരെ സമ്പാദിക്കാനാവും. ആ ജോലി ഉപേക്ഷിച്ചതുകൊണ്ടാണ് തനിക്ക് വരുമാനം കൂടിയതെന്നും ഡ്രൈവർ വ്യക്തമാക്കുന്നു. നിങ്ങൾ വെറും ഡ്രൈവറല്ലെന്നും സംരഭകനാണെന്നുമാണ് അദ്ദേഹത്തോട് ആകാശ് ഗുപ്ത പറഞ്ഞത്.

പുതിയ ഇന്ത്യയിലെ മിഡിൽ ക്ലാസ് എന്ന് പറയുന്നത് ഇത്തരത്തിലുള്ള ഗിഗ് വർക്കേഴ്സ് (ഇൻഡിപ്പെൻഡന്‍റ് കോൺട്രാക്‌ടേഴ്സ്, ഫ്രീലാൻസേഴ്സ് എന്നിവരെ പറയുന്നത്) എന്ന ക്യാപ്ഷനിലാണ് സിഇഒ വിഡിയോ പങ്കുവച്ചത്. ഭാരതത്തിന്‍റെ പുതിയ മിഡിൽ ക്ലാസ്- ഗിഗ് സംരംഭം. ഇതാണ് ഗിഗ് എക്കോണമി പ്രധാനമാണെന്ന് പറയുന്നത്. ഇവർ വെറും ഡെലിവറി പാർട്ണർമാർ അല്ല. സ്വന്തം രീതിയിൽ വരുമാനമുണ്ടാക്കുന്ന മൈക്രോ എന്‍റർപെർണേഴ്സാണ് അവർ. അടുത്ത മിഡിൽ ക്ലാസ് ഇവരാണ്.- എന്നാണ് അദ്ദേഹം കുറിച്ചത്.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ