പക്കോഡയ്ക്കൊപ്പം പച്ച ചട്ണി നൽകിയില്ല; കൂട്ടത്തല്ല്, നാലു പേർക്ക് പരുക്ക്|Video

 
Lifestyle

പക്കോഡയ്ക്കൊപ്പം പച്ച ചട്ണി നൽകിയില്ല; കൂട്ടത്തല്ല്, നാലു പേർക്ക് പരുക്ക്|Video

ബ്രഡ് പക്കോഡയ്ക്കൊപ്പം സാധാരണ വിളമ്പാറുള്ള പച്ച ചട്നിക്ക് പകരം കടക്കാരൻ പുളിച്ചട്നി വിളമ്പിയതാണ് പ്രശ്നങ്ങൾക്ക് കാരണം.

നീതു ചന്ദ്രൻ

ഹാപുർ: ബ്രഡ് പക്കോഡയ്ക്കൊപ്പം പച്ച ചട്ണി നൽകിയില്ലെന്നാരോപിച്ച് ഉത്തർപ്രദേശിൽ കൂട്ടത്തല്ല. ആക്രമണത്തിൽ നാലു പേർക്ക് പരുക്കേറ്റിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ അങ്ങാടിയിൽ വച്ചാണ് സംഭവം. കല്ലും ബാറ്റും ബെൽറ്റും ഇരുമ്പു കമ്പികളും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡെഹ്റയിലാണ് സംഭവം.

ബ്രഡ് പക്കോഡയ്ക്കൊപ്പം സാധാരണ വിളമ്പാറുള്ള പച്ച ചട്നിക്ക് പകരം കടക്കാരൻ പുളിച്ചട്നി വിളമ്പിയതാണ് പ്രശ്നങ്ങൾക്ക് കാരണം. കടക്കാരനെ ആക്രമിക്കുന്നതു കണ്ട് നിരവധി പേർ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.

ആക്രമണത്തിൽ പരുക്കേറ്റ നാലു പേരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയെന്നും അക്രമം നടത്തിയവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും സർക്കിൾ ഓഫിസർ മുനീഷ് ചന്ദ്ര പറഞ്ഞു. അഞ്ച് വർഷങ്ങൾക്കു മുൻപ് ബാഗ്പതിൽ ചാട്ടിന്‍റെ പേരിലുണ്ടായ കൈയാങ്കളിക്ക് സമാനമായിരുന്നു ഹാപുറിലെ ആക്രമണമെന്ന് നാട്ടുകാർ പറയുന്നു.

മാധ്യമ പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നു; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സുരക്ഷ കൂട്ടും

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു

മരിച്ചയാളുടെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു; എസ്ബിഐ മുൻ മാനെജർക്ക് ഒരു വർഷം കഠിനതടവ്

മുട്ടിൽ മരംമുറി കേസ്; വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ

നീലക്കുറിഞ്ഞി കാണാനെത്തിയ വിദ്യാർഥികളെ തേനീച്ച കുത്തി; കാട്ടിനുള്ളിൽ കുടുങ്ങിയ സംഘത്തെ മണിക്കൂറുകൾക്ക് ശേഷം രക്ഷ‍ിച്ചു