ശരീരഭാരം കുറയ്ക്കാൻ ഗുളിക, അംഗീകാരം നൽകി യുകെ

 
Health

ശരീരഭാരം കുറയ്ക്കാൻ ഗുളിക, അംഗീകാരം നൽകി യുകെ

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള ഗുളികയ്ക്ക് അംഗീകാരം ലഭിക്കുന്നത്

Manju Soman

ശരീരഭാരം കുറക്കാനുള്ള ഗുളികയ്ക്ക് അംഗീകാരം നൽകി യുകെയുടെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ). GLP-1 റിസപ്റ്റർ അഗോണിസ്റ്റ് ടാബ്‌ലെറ്റിനാണ് അംഗീകാരം ലഭിച്ചത്. ഇതോടെ ശരീരഭാരം നിയന്ത്രിക്കുന്നതിനായി ആഴ്ചകളിൽ ഇൻജെക്ഷൻ എടുക്കേണ്ടിവരില്ല. ഈ ഗുളിക കഴിച്ചാൽ മതിയാകും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള ഗുളികയ്ക്ക് അംഗീകാരം ലഭിക്കുന്നത്.

വെഗോവി എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന സെമാഗ്ലൂറ്റൈഡ് എന്ന മരുന്നാണിത്. അമിതഭാരത്താൽ വലയുന്നവർക്ക് വലിയ സഹായമായിരുന്നു ഈ സെമാഗ്ലൂറൈഡ് ഇൻജക്ഷൻ. എല്ലാ ആഴ്ചകളിലും സ്വന്തമായാണ് ഈ ഇൻജക്ഷൻ എടുക്കുക എന്നത് അത്ര എളുപ്പമല്ല. അതിനാൽ തന്നെ പലരും ഇതിനോട് വിമുഖത കാണിച്ചിരുന്നു. ദിവസേനയുള്ള ഗുളികളിലേക്ക് മാറുന്നത് ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ സഹായമാകും.

ബോഡി മാസ് ഇൻഡെക്സ് 30 നോ അതിനു മുകളിലോ ഉള്ള അമിതഭാരമുള്ള പ്രായപൂർത്തിയായവർക്കാണ് ഈ മരുന്ന് നൽകുന്നത്. കൂടാതെ ശരീരഭാരം മൂലം ടൈപ്പ് 2 ഡയബറ്റീസ്, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന ബോഡി മാസ് ഇൻഡെക്സ് 27നും 30നും ഇടയിലുള്ളവർക്കും മരുന്ന് നൽകാറുണ്ട്. ഇൻജെക്ഷനൊപ്പം ഡയറ്റ് നിയന്ത്രിക്കുകയും വ്യായാമവും ഉൾപ്പെടുത്തിയാണ് ഭാരം നിയന്ത്രിക്കുക. ഇൻജെക്ഷന് പകരമായി ഗുളിക വരുന്നത് അമിത ഭാരം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ വെയിറ്റ് ലോസ് യാത്രയിൽ വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി