ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ സ്ഥാപകനും എക്സിക്യൂട്ടിവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, മാനെജിങ് ഡയറക്റർ ഗ്രൂപ്പ് സിഇഒ വരുൺ ഖന്ന എന്നിവർക്കൊപ്പം മറ്റ് മുതിർന്ന മാനെജ്മന്റ് അധികൃതർ.
ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് ഹൈദരാബാദിലെ കൊണ്ടാപ്പൂരിൽ ₹500 കോടി മുതൽമുടക്കിൽ 300 കിടക്കകളുള്ള പുതിയ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി 2027 മാർച്ചിൽ തുറക്കും. സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്റെ ഹൈദരാബാദ് സന്ദർശനത്തിനിടെ പ്രഖ്യാപിച്ച ഈ പദ്ധതി, രണ്ടു വർഷത്തിനുള്ളിൽ 4,000–4,400 കിടക്കകൾ കൂട്ടിച്ചേർത്ത് ആകെ 15,000-ത്തിലധികമാക്കാനുള്ള ₹4,000 കോടിയുടെ രാജ്യവ്യാപക വിപുലീകരണത്തിന്റെ ഭാഗമാണ്. മൂന്ന് ലക്ഷം ചതുരശ്ര അടിയിലുള്ള ആശുപത്രിയിൽ 100 തീവ്രപരിചരണ കിടക്കകൾ, 10 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ, 24 മണിക്കൂർ അത്യാഹിത വിഭാഗം എന്നിവയുണ്ടാകും; ഹൈദരാബാദിലെ ആസ്റ്റർ ശൃംഖല എട്ട് ആശുപത്രികളാകും.
തിരുവനന്തപുരം: പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ഹൈദരാബാദിലെ കൊണ്ടാപ്പൂരിൽ 500 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന 300 കിടക്കകളുമായി പുതിയ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി 2027 മാർച്ചിൽ പ്രവർത്തനമാരംഭിക്കും. ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ സ്ഥാപകനും എക്സിക്യൂട്ടിവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്റെ ഹൈദരാബാദ് സന്ദർശനത്തോട് അനുബന്ധിച്ചാണ് മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുങ്ങുന്ന ഈ ആശുപത്രിയുടെ പ്രഖ്യാപനം നടത്തിയത്.
രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിദഗ്ധ ചികിത്സാ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ നടപ്പാക്കുന്ന 4,000 കോടി രൂപയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമാണിത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 4,400 വരെ പുതിയ കിടക്കകൾ കൂട്ടിച്ചേർത്തുകൊണ്ട് രാജ്യത്തുടനീളമുള്ള ആകെ കിടക്കകളുടെ എണ്ണം 15,000-ത്തിന് മുകളിലേക്ക് ഉയർത്താനാണ് ആസ്റ്റർ ക്വളിറ്റി കെയർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുങ്ങുന്ന ആശുപത്രിയിൽ 100 തീവ്രപരിചരണ കിടക്കകൾ, 10 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ, 24 മണിക്കൂർ അത്യാഹിത വിഭാഗം എന്നിവയുണ്ടാകും. കൂടാതെ അഡ്വാൻസ്ഡ് കാത്ത് ലാബ്, സിടി, എംആർഐ, എക്മോ (ഇസിഎംഒ), ഐവിയുഎസ്, ഇ-ബസ്, ഇആർസിപി തുടങ്ങിയ അത്യാധുനിക രോഗനിർണയ-ചികിത്സാ സംവിധാനങ്ങളും സജ്ജമാക്കും.
കൊണ്ടാപ്പൂരിലെ പുതിയ ആശുപത്രി പ്രവർത്തന സജ്ജമാകുന്നതോടെ ഹൈദരാബാദിലെ ശൃംഖല എട്ട് ആശുപത്രികളായി വികസിക്കുമെന്നും ഐ.ടി മേഖലയിലുള്ളവർക്കും കുടുംബങ്ങൾക്കും അടിയന്തര ചികിത്സ താമസസ്ഥലത്തിന് അടുത്തുതന്നെ ലഭ്യമാകുമെന്നും ഇന്ത്യ-2 സിഇഒ ഡോ. പവൻ കുമാർ അഭിപ്രായപ്പെട്ടു.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ക്വാളിറ്റി കെയർ ഇന്ത്യ ലയനശേഷം ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിന് കീഴിൽ ആസ്റ്റർ ഡിഎം, കെയർ ഹോസ്പിറ്റൽസ്, എവർകെയർ, കിംസ് ഹെൽത്ത് എന്നീ ബ്രാൻഡുകളിലായി 27 നഗരങ്ങളിൽ 38 ആശുപത്രികളും 10,840-ലധികം കിടക്കകളുമുള്ള വിപുലമായ ശൃംഖലയാണ് ആസ്റ്റർ ക്വളിറ്റി കെയർ ഗ്രൂപ്പിന് കീഴിലുള്ളത്.
ഇന്ത്യയുടെ വളർന്നുവരുന്ന ആരോഗ്യ മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആധുനിക ചികിത്സാ അടിസ്ഥാന സൗകര്യങ്ങളിൽ സുസ്ഥിരമായ നിക്ഷേപം അനിവാര്യമാണ്. രണ്ട് വർഷത്തിനുള്ളിൽ 4,000 കോടി രൂപ നിക്ഷേപിക്കാനുള്ള തീരുമാനം രാജ്യത്തെ ആരോഗ്യ മേഖലയോടുള്ള ഞങ്ങളുടെ ദീർഘകാല പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ആരോഗ്യ പരിപാലന രംഗത്തെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്ന് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ മാനെജിങ് ഡയറക്റ്ററും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന വ്യക്തമാക്കി.
Aster DM Quality Care Limited will invest ₹500 crore in a new 300-bed multispecialty hospital in Kondapur, Hyderabad, set to begin operations in March 2027. Announced during founder and executive chairman Dr Azad Moopen’s visit to the city, it is part of a ₹4,000 crore nationwide expansion plan that aims to add 4,000 to 4,400 beds over two years and take the group beyond 15,000 beds. The 3 lakh sq ft hospital will have 100 critical care beds, 10 modular operation theatres and a 24-hour emergency department, and will take the group’s Hyderabad network to eight hospitals.