രേണു സുധി

 
Health

കീമോ തെറാപ്പിയുടെ വേദന അറിയില്ല; രേണു സുധിക്ക് കോട്ടയം മെഡിക്കൽ കോളെജിൽ പിഐസിസി ലൈൻ ചികിത്സ

കീമോ തെറാപ്പി ആരംഭിക്കുകയാണെന്നും എല്ലാവരും പ്രാർഥിക്കണമെന്നും രേണു തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചിരുന്നു

Namitha Mohanan

അർബുദ ബാധിതയായി ചികിത്സയിൽ കഴിയുന്ന രേണു സുധിക്ക് കോട്ടയം മെഡിക്കൽ കോളെജിൽ പിഐസിസി ലൈൻ ചികിത്സ. കീമോ തെറാപ്പി ആരംഭിക്കുകയാണെന്നും എല്ലാവരും പ്രാർഥിക്കണമെന്നും രേണു തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ ചികിത്സയ്ക്ക് മുൻപായി പ്രതികരിച്ചിരുന്നു.

കീമോ തെറാപ്പിയുടെ വേദന താങ്ങാനാവാത്തവർക്കാണ് പിഐസിസി (peripherally inserted central catheter) ആശ്വാസകരമാണ്. കൈയിലെ ഒരു പ്രധാന രക്തക്കുഴലിലൂടെ പ്രത്യേക കാത്തറ്റർ സ്ഥാപിച്ച് മരുന്നുകൾ നേരിട്ട് ശരീരത്തിലേക്ക് എത്തിക്കാൻ സാധിക്കുന്നതണ് പിഐസിസി ലൈൻ. ഇത് വഴി ആവർത്തിച്ചുള്ള ഇൻജക്ഷനുകൾ‌ ഒഴിവാക്കാനും ദീർഘകാല ചികിത്സ കൂടുതൽ സുരക്ഷിതമാക്കാനും സാധിക്കും.

ബ്രസ്റ്റ് ക്യാൻസറാണ് രേണു സുധിക്ക്. മൂന്നാം സ്റ്റേജിന്‍റെ അവസാനത്തിലാണ് താനെന്ന് രേണു തന്നെയാണ് വെളിപ്പെടുത്തിയത്. എല്ലാവരും പ്രാർഥിക്കണമെന്നും രേണു തന്‍റെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ - ചൈന ചർച്ച

മഴ: 5 ജില്ലകളിൽ ശനിയാഴ്ച സ്കൂൾ അവധി

സൗദി - തുർക്കി - പാക്കിസ്ഥാൻ സൈനിക സഖ്യം: ഇസ്ലാമിക് നാറ്റോ?

ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്‍റെ ആപ്പ്

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ