.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

എല്ലാ ചെങ്കണ്ണും ഒന്നല്ല, കയ്യിലുള്ള മരുന്നു വച്ച് അഡ്ജസ്റ്റ്മെന്‍റ് ചികിത്സ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 
Health

എല്ലാ ചെങ്കണ്ണും ഒന്നല്ല, കൈയിലുള്ള മരുന്നു വച്ച് അഡ്ജസ്റ്റ്മെന്‍റ് ചികിത്സ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അണുബാധയ്ക്ക് അനുസരിച്ചാണ് ചികിത്സ തേടേണ്ടത്

Manju Soman

ചൂട് കനത്തതോടെ സംസ്ഥാനത്ത് ചെങ്കണ്ണ് വ്യാപിക്കുകയാണ്. നിരവധി പേരാണ് ചെങ്കണ്ണ് ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നത്. കണ്ണിൽ പീള കെട്ടുക, ചുവക്കുക, വെള്ളം വരിക തുടങ്ങിയ അസ്വസ്ഥകൾ കണ്ടു തുടങ്ങിയാൽ ഉടനെ ചികിത്സ തേടണം. ദിവസങ്ങൾകൊണ്ട് ഭേദമാകുന്ന രോഗമാണെങ്കിലും എല്ലാവരേയും ബാധിക്കുന്നത് ഒരേ തരത്തിലുള്ള രോഗമായിരിക്കില്ല. അണുബാധയ്ക്ക് അനുസരിച്ചാണ് ചികിത്സ തേടേണ്ടത്.

എന്താണ് ചെങ്കണ്ണ്

കണ്ണിനേയും കൺപോളയേയും യോജിപ്പിക്കുന്ന ചർമപാളിയായ കൺജങ്ടീവിനെ ബാധിക്കുന്ന നീരിനേയും ചുവപ്പു നിറത്തേയുമാണ് ചെങ്കണ്ണ് അഥവ കൺജങ്ടിവൈറ്റിസ് എന്ന് പറയുന്നത്. ചെങ്കണ്ണ് സാധാരണഗതിയിൽ രണ്ടു കണ്ണുകളെയും ബാധിക്കുമെങ്കിലും അസുഖം ആദ്യം ഒരു കണ്ണിൽ വരുകയും പിന്നെ അടുത്ത കണ്ണിലേക്കു പകരുകയും ചെയ്യുന്നത് സാധാരണമാണ്. കണ്ണിൽ ചുവപ്പുനിറം പ്രത്യക്ഷപ്പെടുന്നതാണു പ്രധാന ലക്ഷണം.

ചെങ്കണ്ണ് മൂന്ന് തരം

എല്ലാവർക്കും വരുന്നത് ഒരേപോലെയുള്ള ചെണ്ണായിരിക്കില്ല. സൂക്ഷ്മാണുക്കളാണ് ചെങ്കണ്ണിന്‍റെ പ്രധാന കാരണം. ബാക്‌ടീരിയ, വൈറസ് എന്നിവ വഴിയും അലർജിയെ തുടർന്നും രോഗം വരാം. ബാക്‌ടീരിയ വഴിയുള്ള ചെങ്കണ്ണിനെ തുടർന്ന് മഞ്ഞനിറത്തിലുള്ള പഴുപ്പ് ധാരാളമായി കണ്ണിൽ അടിയുന്നു. കൂടാതെ കണ്ണിൽ ചുവപ്പ് പ്രകാശത്തിൽ നോക്കാനുള്ള അസ്വസ്ഥത മണൽവാരിയിട്ടതുപോലെയുള്ള തോന്നൽ എന്നിവയും ഉണ്ടാകും. വൈറസ് ബാധയാണെങ്കിൽ വെള്ളം പോലെയുള്ള സ്രവമായിരിക്കും ഉണ്ടാവുക. കൺജങ്ടീവയുടെ ഉള്ളിൽ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് കടുത്ത ചുവപ്പുനിറം കണ്ണിലുണ്ടാകാം.

പൂമ്പൊടി, ചെറുപ്രാണികൾ, പൊടിപോലുള്ള വസ്തുക്കൾ എന്നിവ കണ്ണിൽ വീണാൽ അലർജികൊണ്ടുള്ള ചെങ്കണ്ണുണ്ടാകാം. കഠിനമായ ചൊറിച്ചിലാണ് ഇതിന്‍റെ പ്രധാന ലക്ഷണം.വൈറസ്, ബാക്ടീരിയ തുടങ്ങിയവ മൂലമുള്ള ചെങ്കണ്ണ് പകരും. എന്നാൽ അലർജി മൂലമുള്ളവ മറ്റൊരാൾക്കു പകരില്ല.

ചികിത്സ എങ്ങനെ വേണം

ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആന്‍റിബയോട്ടിക് തുള്ളിമരുന്നുകൾ ഉപയോഗിച്ചു ചികിത്സിക്കാം. വൈറസ് കൊണ്ടുണ്ടാകുന്ന ചെങ്കണ്ണിന് മരുന്ന് ഫലപ്രദമല്ല. നമ്മുടെ ശരീരത്തിലെ ജന്മസിദ്ധമായ പ്രതിരോധശേഷി മൂലമാണ് ഇതു മാറുന്നത്. അലർജി മൂലമുള്ള ചെങ്കണ്ണിന് ആന്‍റിഹിസ്റ്റമിൻ തുള്ളിമരുന്നുകൾ ഉപയോഗിച്ചു ചികിത്സിക്കുന്നു. അലർജി ഉണ്ടാകുന്ന വസ്തുവിൽ നിന്നും മാറിനിൽക്കാൻ രോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചെങ്കണ്ണ് ശക്തമായാൽ ചിലപ്പോൾ സ്റ്റിറോയ്ഡുകൾ ചേർന്ന തുള്ളിമരുന്നുകൾ വരെ ഉപയോഗിക്കേണ്ടിവരുന്നു. ഇത്തരം മരുന്നുകൾ ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണിനുപയോഗിച്ചാൽ അസുഖം വഷളാകാൻ സാധ്യതയുണ്ട്.

പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കാൻ ആസൂത്രിതനീക്കം നടന്നു; തനിക്ക് ശേഷം ഭാര്യ എന്ന എം.വി. ഗോവിന്ദന്‍റെ നിലപാടിനെതിരേ ടി.കെ. ഗോവിന്ദൻ

രാജീവ് ചന്ദ്രശേഖർ നേമത്ത്, ശോഭ സുരേന്ദ്രൻ പാലക്കാട്, ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം; അബുദാബിയിൽ ഒരു മരണം

സ്വർണവില രണ്ടുതവണ താഴേക്ക്; പവന് 1,15,440 രൂപയായി

ഇറാൻ ആക്രമണം മോദിയുടെ അറിവോടെ? ഇസ്രയേൽ സ്ഥാനപതി വിശദീകരിക്കുന്നു