ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടത്തിയ ദുബായ് റണ്ണിൽ 3.1 ലക്ഷം ആളുകൾ പങ്കെടുത്തു.
ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ പത്താം പതിപ്പിന്റെ ഭാഗമായ ദുബായ് റണ്ണിന്റെ എട്ടാം പതിപ്പിൽ ഷെയ്ഖ് സായിദ് റോഡിൽ 3.1 ലക്ഷത്തിലേറെ പേർ പങ്കെടുത്തു; മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും ഒപ്പമുണ്ടായിരുന്നു. ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മുതൽ 79 വയസ്സുള്ളവർ വരെ 5, 10 കിലോമീറ്റർ ഓട്ടത്തിലും നടത്തത്തിലും പങ്കുചേർന്നു. കർണാടകയിലെ ബേറി സമൂഹാംഗങ്ങൾ ഉൾപ്പെടുന്ന ദുബായ് ബേറീസ് തുടർച്ചയായ രണ്ടാം വർഷവും 30×5 മീറ്റർ യുഎഇ പതാകയുമായെത്തി; ദൃശ്യം ദുബായ് കിരീടാവകാശി പങ്കുവച്ച വിഡിയോയിലും ഇടംപിടിച്ചു. യുഎഇ വ്യോമസേനയുടെ അൽ ഫുർസാൻ ആകാശഭ്യാസം, മോട്ടർ പാരാഗ്ലൈഡറുകൾ, 10 പേർക്ക് 10,000 ദിർഹം വീതം സമ്മാനമുള്ള 'ഡ്രസ് യുവർ റൺ' മത്സരം എന്നിവയും ഉണ്ടായിരുന്നു; വിജയികളെ ഈ മാസം 29-ന് പ്രഖ്യാപിക്കും.
ദുബായ്: ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ പത്താം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ദുബായ് റണ്ണിന്റെ എട്ടാം പതിപ്പിൽ വൻ ജനപങ്കാളിത്തം. 3.1 ലക്ഷത്തിലധികം ആളുകളാണ് ഇത്തവണത്തെ കൂട്ടയോട്ടത്തിൽ അണിചേർന്നത്. മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും പരിപാടിയുടെ ആവേശത്തിൽ പങ്കുചേർന്നു. ഷെയ്ഖ് സായിദ് റോഡിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
കുടുംബങ്ങളായും സുഹൃത്തുക്കളായും എത്തിയവർ 5, 10 കിലോമീറ്റർ ദൂരങ്ങളിൽ ഓട്ടത്തിലും നടത്തത്തിലും പങ്കുചേർന്നു. ഒൻപതു മാസം പ്രായമുള്ള കുഞ്ഞ് മുതൽ 79 വയസുള്ളവർ വരെ കൂട്ടയോട്ടത്തിന്റെ ഭാഗമായി. രണ്ടു വയസുകാരി മിധയും കൂട്ടയോട്ടത്തിനെത്തി.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവച്ച വിഡിയോയിലും പ്രവാസി ഇന്ത്യക്കാരുടെ കൂറ്റൻ യുഎഇ പതാക ഇടംപിടിച്ചു. കർണാടകയിലെ ബേറി സമൂഹാംഗങ്ങൾ ഉൾപ്പെടുന്ന ദുബായ് ബേറീസാണ് തുടർച്ചയായ രണ്ടാം വർഷവും പതാകയുമായി എത്തിയത്.
കഴിഞ്ഞ വർഷം 30 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള പതാകയുമായെത്തിയ സംഘം ഇത്തവണ വീതി 5 മീറ്ററായി കൂട്ടി. നൂറോളം സന്നദ്ധപ്രവർത്തകർ ചേർന്നാണ് പതാക വഹിച്ചത്. 'യുഎഇയെ ഓർത്ത് അഭിമാനം' എന്ന് അറബിക്കിലും ഇംഗ്ലിഷിലുമുള്ള സന്ദേശവും ദുബായ് ബേറീസ് ലോഗോയും പതിച്ച ബാനറുകളും സംഘത്തിനൊപ്പമുണ്ടായിരുന്നു.
യുഎഇ വ്യോമസേനയുടെ പ്രദർശന വിഭാഗമായ അൽ ഫുർസാന്റെ വിമാനങ്ങൾ ആകാശഭ്യാസം നടത്തി. മോട്ടർ ഘടിപ്പിച്ച പാരാഗ്ലൈഡറുകളും ആകാശത്ത് വർണം വിതറി. 'ഡ്രസ് യുവർ റൺ' മത്സരവും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിലെത്തുന്ന 10 പേർക്ക് 10,000 ദിർഹം വീതം സമ്മാനം നൽകും. വിജയികളെ ഈ മാസം 29ന് പ്രഖ്യാപിക്കും.
The eighth Dubai Run, part of the 10th Dubai Fitness Challenge, drew more than 3.1 lakh participants on Sheikh Zayed Road, with former Australian cricketer Brett Lee joining in. Participants of all ages, from a nine-month-old baby to 79-year-olds, took part in 5 km and 10 km runs and walks. Dubai Beary volunteers from Karnataka carried a 30 m by 5 m UAE flag for the second year, featured in a video shared by Crown Prince Sheikh Hamdan. The event also had an Al Fursan flypast, motorised paragliders and a "Dress Your Run" contest offering AED 10,000 each to 10 winners, to be announced on the 29th of this month.