ഗ്രീൻ ടീ ആരോഗ‍്യത്തിന് നല്ലതോ‍? സ്ഥിരം കുടിച്ചാൽ എന്ത് സംഭവിക്കും, ഡോക്റ്റർ പറയുന്നത് ഇങ്ങനെ

 
Health

ഗ്രീൻ ടീ ആരോഗ‍്യത്തിന് നല്ലതോ‍? സ്ഥിരം കുടിച്ചാൽ എന്ത് സംഭവിക്കും, ഡോക്റ്റർ പറയുന്നത് ഇങ്ങനെ

ഡോക്റ്റർ സൗരഭ് സേഥി പറയുന്നത് പ്രകാരം ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ എന്നറിയപ്പെടുന്ന ആന്‍റി ഓക്സിഡന്‍റുകൾ അടങ്ങിയിട്ടുണ്ടെെന്നാണ്

Aswin AM

ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ പ്രശസ്തമാണ് ഗ്രീൻ ടീ. പഞ്ചസാര അടങ്ങിയിട്ടില്ലെന്നതിനാൽ ഗ്രീൻ ടീ കുടിക്കുന്നവരും ഏറെയാണ്. എന്നാൽ 14 ദിവസം ഗ്രീൻ ടീ സ്ഥിരമായി കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും? ഈ കാര‍്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോക്റ്റർ സൗരഭ് സേഥി.

ഡോക്റ്റർ സൗരഭ് സേഥി പറയുന്നത് പ്രകാരം ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ എന്നറിയപ്പെടുന്ന ആന്‍റി ഓക്സിഡന്‍റുകൾ അടങ്ങിയിട്ടുണ്ടെന്നും അതിനാൽ സ്ഥിരം കുടിക്കുന്നത് കരൾ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ്. കൂടാതെ കാപ്പിയിൽ നിന്ന് വ‍്യത‍്യസ്തമായി ഗ്രീൻ ടീയിൽ കുറഞ്ഞ അളവിൽ മാത്രമെ കഫീൻ അടങ്ങിയിട്ടുള്ളൂ. അമിനോ ആസിഡും ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഏകാഗ്രത മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ഡോക്റ്ററിന്‍റെ അവകാശവാദം.

കഫീൻ കൂടുതലുള്ള കാപ്പി കുടിക്കുമ്പോൾ അസ്വസ്ഥതയുള്ളവർക്ക് ഗ്രീൻ ടീ മികച്ച ഓപ്ഷനാണെന്നാണ് ഡോക്റ്റർ പറയുന്നത്. തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സൗരഭ് ഇക്കാര‍്യം തുറന്നു പറഞ്ഞത്. ഒരു ദിവസം 1-3 കപ്പ് വരെ ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ‍്യകരമാണെന്നും അദ്ദേഹം വ‍്യക്തമാക്കി.

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

ഡിഎംകെയുമായുള്ള 9 വർഷത്തെ മുന്നണി ബന്ധം അവസാനിപ്പിച്ച് എംഡിഎംകെ; സ്റ്റാലിന് വീണ്ടും തിരിച്ചടി

മഹാരാഷ്ട്രയിൽ ടെറ്റ് ചോദ്യപേപ്പർ ചോർന്നു: പരീക്ഷ മാറ്റി, മൂന്ന് പേർ അറസ്റ്റിൽ

കലാച്ചി- സിൻ നോവൽ വിവാദം; ഹരിത സാവിത്രിക്ക് കെ.ആർ. മീരയുടെ വക്കീൽ നോട്ടീസ്

മഴ കനക്കും; ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്