പെട്ടെന്നുള്ള പനിയും ചുമയും ശരീര വേദനയും, ഇൻഫ്ലുവൻസ പടർന്നു പിടിക്കുന്നു; ലക്ഷണങ്ങളും പ്രതിരോധവും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇൻഫ്ലുവൻസ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. 105 പേരാണ് ഈ വർഷം ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചത്. മൂന്ന് മാസത്തിനിടെ പതിനായിരക്കണക്കിന് പേർക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്. ഇൻഫ്ലുവൻസ എ എന്ന വൈറസുകളാണ് അസുഖത്തിന് കാരണം.
കാലാവസ്ഥാ വ്യതിയാനമാണ് ഇൻഫ്ലുവൻസ പടരാനുള്ള മറ്റൊരു കാരണം. രോഗിയുമായി അടുത്ത ബന്ധം പുലർത്തുന്നവർക്ക് അസുഖം പകരാൻ ഇടയുണ്ട്. ശ്വാസകോശത്തെയാണ് വൈറസ് ഗുരുതരമായി ബാധിക്കുന്നത്. പ്രായമായവരെയും പ്രതിരോധശേഷി കുറവുള്ളവരെയും അസുഖം കാര്യമായി ബാധിക്കും.
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, വിറയൽ
വരണ്ട ചുമ
കടുത്ത തലവേദനയും ശരീരവേദനയും സന്ധി വേദനയും
തൊണ്ട വേദന
അസാധാരണമായ ക്ഷീണം
പ്രതിരോധം
നന്നായി വെള്ളം കുടിക്കുക
വിശ്രമം ഉറപ്പാക്കുക
ചികിത്സ തേടുക
വർഷാവർഷം ഫ്ലൂ വാക്സിൻ എടുക്കുക
മാസ്കുകൾ ധരിച്ച് പൊതു സ്ഥലങ്ങളിൽ ഇറങ്ങുക