കണ്ണട മാറ്റാൻ സമയമായോ? ലക്ഷണങ്ങളറിയാം

 
Health

കണ്ണട മാറ്റാൻ സമയമായോ? ലക്ഷണങ്ങളറിയാം

ഒരേ കണ്ണട തന്നെ ദീർഘകാലം ഉപയോഗിച്ചാൽ കണ്ണിന് കാര്യമായ ദോഷമുണ്ടാകും

MV Desk

ഡോക്റ്ററെ കണ്ട് കണ്ണട വാങ്ങുന്നവർ ഒരുപാടുണ്ടെങ്കിലും കൃത്യസമയത്ത് കണ്ണട മാറ്റുന്നവർ വളരെ കുറവാണ്. എത്ര നാൾ വരെ ഒരേ കണ്ണട ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള അവബോധം പൊതുവേ കുറവാണ്. ഇങ്ങനെ ഒരേ കണ്ണട തന്നെ ദീർഘകാലം ഉപയോഗിച്ചാൽ കണ്ണിന് കാര്യമായ ദോഷമുണ്ടാകുമെന്ന് മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലെ ഒഫ്ത്താൽമോളജി ഡയറക്റ്റർ ഡോ. സുജാൽ ഷാ പറയുന്നു.

കണ്ണട മാറ്റേണ്ട സമയമായെന്ന് വളരെ എളുപ്പത്തിൽ അറിയാമെന്ന് ഡോക്റ്റർമാർ പറയുന്നു. സാധാരണയായി നന്നായി തെളിഞ്ഞു കണ്ടിരുന്ന പലതും മങ്ങി കാണാൻ തുടങ്ങുന്നതാണ് പ്രധാന ലക്ഷണം. വായിക്കുമ്പോൾ, ഡ്രൈവ് ചെയ്യുമ്പോൾ, ദൂരെയുള്ള വസ്തുക്കളെ നോക്കുമ്പോൾ അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോഴെല്ലാം മങ്ങിയ കാഴ്ചയാണെങ്കിൽ നിങ്ങൾ വീണ്ടും കണ്ണ് ഡോക്റ്ററെ കാണാറായെന്നാണ് അർഥം.

ചിലർക്ക് കണ്ണിൽ കടുത്ത സമ്മർദം, തലവേദന, ഫോക്കസ് ചെയ്യാനുള്ള ബുദ്ധിമുട്ട്, ജോലി ചെയ്യുമ്പോൾ വലിയ ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടാകും. കാഴ്ച ശക്തിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടാറുള്ളതെന്ന് ഡോക്റ്റർ പറയുന്നു.

കുട്ടികളും കൗമാരക്കാരും വളരുന്ന പ്രായമായതിനാൽ 6-12 മാസത്തിനിടെ കണ്ണ് പരിശോധന നടത്തണം. 39 വയസു വരെയുള്ളവർക്ക് 1-2 വർഷത്തിനിടയിൽ പരിശോധന നടത്താം. 40 വയസിനു മുകളിലുള്ളവർ ഓരോ വർഷം തോറും പരിശോധന നടത്തേണ്ടതാണ്.

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി വോട്ടെടുപ്പിന്‍റെ തലേദിവസം വരെ റിമാൻഡിൽ; പ്രചാരണത്തിൽ പങ്കെടുക്കാനാകില്ല

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്