കേരളത്തിൽ പകുതിയോളം സ്ത്രീകൾക്കും അമിതവണ്ണം; പ്രമേഹവും രക്തസമ്മർദവും ദേശീയ ശരാശരിക്ക് മുകളിൽ!

 
Health

കേരളത്തിൽ പകുതിയോളം സ്ത്രീകൾക്കും അമിതവണ്ണം; പ്രമേഹവും രക്തസമ്മർദവും ദേശീയ ശരാശരിക്ക് മുകളിൽ!

കേരളത്തിലെ സ്ത്രീകളില്‍ പ്രമേഹവും രക്തസമ്മര്‍ദവും കൂടുതൽ, പുരുഷന്മാരും പിന്നിലല്ല

Namitha Mohanan

തിരുവനന്തപുരം: കേരളത്തിലെ പകുതിയോളം സ്ത്രീകൾ അമിതവണ്ണമോ അമിതഭാരമോ ഉള്ളവരാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേയുടെ പുതിയ റിപ്പോർട്ട്. സംസ്ഥാനത്ത് 38.2 ശതമാനം സ്ത്രീകൾക്കാണ് അമിത വണ്ണമുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കേരളത്തിലെ സ്ത്രീകളില്‍ പ്രമേഹവും രക്തസമ്മര്‍ദവും കൂടുതലാണ്. സ്ത്രീകളില്‍ 28.9 % പേര്‍ക്കാണ് കേരളത്തില്‍ പ്രമേഹം ഉള്ളത്. 17.8% മാത്രമാണ് ദേശീയ ശരാശരി. അതായത് കേരളത്തിൽ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് പ്രമേഹമുള്ള സ്ത്രീകൾ.

പ്രമേഹത്തിന്‍റെ കാര്യത്തില്‍ പുരുഷന്‍മാരുടെ കണക്കും ദേശീയ ശരാശരിയെക്കാൾ മുകളിലാണ്. ദേശീയ ശരാശരി 20.9 ശതമാനമാണെങ്കിൽ കേരളത്തിലത് 31.9 ശതമാനം ആണ്. അമിത രക്തസമ്മര്‍ദം സ്ത്രീകളില്‍ 31.9% ആണെങ്കില്‍ പുരുഷന്‍മാരില്‍ 36.06 % ആണ്. സ്ത്രീകളിലെ ദേശീയ ശരാശരി 17.08 % ആണെങ്കില്‍ പുരുഷന്‍മാരിലെ ദേശീയ ശരാശരി 22.1% ആണ്. അതായത് രണ്ടും ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്.

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

സമരപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചവർ! എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി

സമരത്തിന്‍റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ട, അതായിരുന്നു പാർട്ടിയുടെ രാഷ്ട്രീയ തന്ത്രം; കെ.സി. വേണുഗോപാൽ

പ്രിയദർശിനിയിൽ സീറോ ടിക്കറ്റ് തട്ടിപ്പ്; മൂന്ന് കണ്ടക്റ്റർമാർക്ക് നോട്ടീസ്

നവമാധ‍്യമങ്ങളിൽ വ‍്യാജ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ ജനം ടിവി അടക്കമുള്ള മാധ‍്യമങ്ങൾക്കെതിരേ കേസ്