ന്യൂഡില്‍സ് ഉപയോഗം ഹൃദയാഘാതത്തിന് കാരണമായേക്കും

 
Health

ദിവസേനയുള്ള ന്യൂഡില്‍സ് ഉപയോഗം ഹൃദയാഘാതത്തിന് കാരണമായേക്കും

ശീലമായി മാറിയാല്‍ മരണത്തിലേക്ക് വരെ നയിക്കും

Jisha P.O.

കൊച്ചി: രണ്ട് മിനിറ്റിനുള്ളില്‍ തയ്യാറാക്കുന്ന ഭക്ഷണമാണ് ന്യൂഡില്‍സ്. ചെലവ് കുറവില്‍ വളരെ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഭക്ഷണമാണ് ന്യൂഡില്‍സ്. കുട്ടികളുടെ ഇഷ്ട ഭക്ഷണം. അതീവ രുചികരം. ഇതൊക്കെ തന്നെയാണ് ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ് നമ്മുടെ ഇഷ്ടവിഭവമാകാന്‍ കാരണങ്ങള്‍. ബാച്ച്‌ലേഴ്‌സിനും ഒറ്റയ്ക്ക് നൈറ്റ് ഷിഫ്റ്റില്‍ ജോലിക്ക് കയറുന്നവര്‍ക്കും കുടുംബ ബജറ്റ് താളം തെറ്റാതെ നോക്കുന്നവര്‍ക്കുമെല്ലാം വളരെ എളുപ്പത്തില്‍ ആശ്രയിക്കാന്‍ കഴിയുന്ന അല്പം റിച്ച് ഫുഡ് ആണ് ഈ ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ്. പക്ഷെ ഇത് ശീലമായി മാറിയാല്‍ മരണത്തിലേക്ക് വരെ നയിക്കുമെന്നതാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ഒരു ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ് പാക്കറ്റിനുള്ളില്‍ സംസ്‌കരിച്ച ന്യൂഡില്‍സും അതിന് രുചി നല്‍കുന്ന മസാലയുടെ ഒരു ചെറിയ പാക്കറ്റുമാണ് ഉണ്ടാകുക. ചിലരാണെങ്കില്‍ ഉണക്കിയ പച്ചക്കറികളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ടാകും. പക്ഷെ ഈ ഓരോ പാക്കറ്റിലും അടങ്ങിയിരിക്കുന്ന സോഡിയത്തിന്‍റെ അളവ് വ്യത്യസ്തമായിരിക്കും.

ഓരോ പാക്കറ്റിലും 600-1500 എംജി സോഡിയം അതായത് ഉപ്പ് അടങ്ങിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒരു ദിവസം ശരീരത്തിനകത്ത് ചെല്ലാവുന്ന സോഡിയത്തിന്‍റെ അളവ് 2000 എംജിയാണ്. സ്ഥിരമായി കഴിക്കുന്നവരില്‍ ഉപ്പിന്‍റെ അളവ് കൂടുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ ഇത് കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും പ്രമേഹത്തിനും കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സ്ത്രീകളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. ഫൈബര്‍ കുറവായതിനാല്‍ തന്നെ ഇത് ഗട്ടിന്‍റെ ആരോഗ്യത്തെ ബാധിക്കുകയും ടൈപ്പ് 2 പ്രമേഹത്തിനും ബവല്‍ കാന്‍സറിനും കാരണമാകും. വല്ലപ്പോഴും കഴിക്കുന്നതില്‍ തെറ്റുമില്ല. എന്നാല്‍ ദിവസത്തിലെ ഏറ്റവും പ്രധാന ഭക്ഷണമായി ഇതിനെ കണക്കാക്കരുത്.

ലബനനിൽ ഇസ്രയേലിന്‍റെ ക്രൂരത; 4 ആരോഗ്യ പ്രവർത്തകരെ കൊന്നു

വനിതാ സംവരണ ബിൽ; പ്രത്യേക പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നു

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി