മാജിക് മഷ്റൂം കലർത്തിയ ചോക്ലേറ്റ് കഴിച്ച് കുട്ടികൾ ആശുപത്രിയിലായി

 
Health

മാജിക് മഷ്റൂം കലർത്തിയ ചോക്ലേറ്റ് കഴിച്ച് കുട്ടികൾ ആശുപത്രിയിലായി

ന്യൂജഴ്സിയിൽ നടന്ന ഒരു സമ്മർക്യാംപിലാണ് മാജിക് മഷ്റൂം കലർത്തിയ ചോക്ലേറ്റ് കഴിച്ചതിനെ തുടർന്ന് പതിമൂന്നു കുട്ടികൾ ആശുപത്രിയിലായത്.

Reena Varghese

ന്യൂജഴ്സി: ന്യൂജഴ്സിയിൽ നടന്ന ഒരു സമ്മർക്യാംപിൽ മാജിക് മഷ്റൂം കലർത്തിയ ചോക്ലേറ്റ് കഴിച്ചതിനെ തുടർന്ന് പതിമൂന്നു കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ് ഓറഞ്ചിലെ നോർത്ത് ആർലിങ്ടൺ അവന്യൂവിലുള്ള വൈഎംസിഎ ഡേ ക്യാംപിലാണ് സംഭവം നടന്നത്. രാവിലെ പതിനൊന്നു മണിയോടെ നിരവധി കുട്ടികൾക്ക് ഗുരുതര അസ്വസ്ഥത അനുഭവപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര രക്ഷാസൈന്യവും പൊലീസും സ്ഥലത്തെത്തി.

മയക്കു മരുന്നു കലർന്ന ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംശയിക്കുന്ന ചോക്ലേറ്റ് കുട്ടികളുടെ കയ്യിൽ എങ്ങനെയെത്തി എന്നതിനെ കുറിച്ചും വിശദാന്വേഷണം നടത്തുകയാണ് ഇപ്പോൾ യുഎസ് പൊലീസ്. ചോക്ലേറ്റ് കഴിച്ച കുട്ടികളിൽ അസ്വാഭാവിക പ്രതികരണം ശ്രദ്ധയിൽ പെട്ടയുടൻ തന്നെ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചതിനാലാണ് കുട്ടികളെ രക്ഷപ്പെടുത്താനായത്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും