എന്നും ഒരു മിനിറ്റ് പ്ലാങ്ക് ചെയ്തോളൂ, രക്തസമ്മർദം കുറയും

 
Health

എന്നും ഒരു മിനിറ്റ് പ്ലാങ്ക് ചെയ്തോളൂ, രക്തസമ്മർദം കുറയും

ദിവസവും പ്ലാങ്ക് ചെയ്യുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ

Manju Soman

വലിയ മെഷീനുകളുടെ സഹായമില്ലാതെ ചെയ്യുന്ന ചെറിയ വ്യായാമങ്ങൾക്ക് ആരാധകർ ഏറെയാണ്. കൂട്ടത്തിലും പലർക്കും ഇഷ്ടമുള്ള ഒരു വ്യായാമമാണ് പ്ലാങ്ക്. ദിവസവും പ്ലാങ്ക് ചെയ്യുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ദിവസം ഒരു മിനിറ്റ് നേരം പ്ലാങ്ക് ചെയ്യുന്നത് രക്തസമ്മർദം കുറയ്ക്കാൻ കാരണമാകും.

ഒരു മിനിറ്റ് നേരം പ്ലാങ്ക് ചെയ്യുന്നത് തോളുകൾ, പുറം ഉൾപ്പടെയുള്ള പേശികളെ പ്രവർത്തിപ്പിക്കുന്നു. ഈ പേശി സങ്കോചം രക്തക്കുഴലുകളിലൂടെയുള്ള രക്തത്തിന്‍റെ ഒഴുക്ക് കാര്യക്ഷമമാക്കുന്നു. ഇതിലൂടെ രക്ത സമ്മർദം കുറയുകയും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ചെയ്യുന്ന നടത്തം, ജോഗിങ് തുടങ്ങിയ കാർഡിയോ വർക്കൗട്ടുകളേക്കാൾ മികച്ചതാണ് പ്ലാങ്ക്.

ഹൃദയസംബന്ധമായ രോഗമുള്ളവർ ചികിത്സയും അവർക്കുള്ള പ്രത്യേക വ്യായാമങ്ങളുമെല്ലാം ഒഴിവാക്കി പ്ലാങ്ക് മാത്രം ചെയ്യണം എന്നല്ല ഇതിലൂടെ അർഥമാക്കുന്നത്. ചികിത്സ തുടരുന്നതിനൊപ്പം ഒരു മിനിറ്റ് പ്ലാങ്കിനായി മാറ്റിവയ്ക്കുന്നത് നിങ്ങളുടെ ഹൃദയത്തെ മികച്ചതാക്കും.

പ്രവാസി എഴുത്തുകാരിയും ടാഗോർ പണ്ഡിതയുമായ കേതകി കുശാരി ഡൈസൺ അന്തരിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോദി, സംയുക്ത പ്രസ്താവനയിൽ സമവായം

ബോളിവുഡ് താരം അമീഷ പട്ടേലിന്‍റെ വീട്ടിൽ നിന്ന് സ്വർണവും വജ്രാഭരണങ്ങളും കവർന്നു; വീട്ടുജോലിക്കാരി അറസ്റ്റിൽ

5 മുതൽ 15 രൂപ വരെ കൂട്ടി; റെയിൽവേ സ്റ്റേഷൻ കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷണ വില വർധിപ്പിച്ചു

ബ്രിക്സ് ഉച്ചകോടി: ആഗോള വ്യാപാര തർക്കങ്ങൾ ചർച്ചയാകും; സംയുക്ത പ്രഖ്യാപനത്തിൽ അനിശ്ചിതത്വം