കെയ്റ്റ്ലിൻ

 
Health

'വയസ് 37, ശരീരത്തിന് പ്രായം 24': ജീവിതത്തിൽ ഈ നാല് മാറ്റങ്ങൾ കൊണ്ടുവരൂ, നിങ്ങൾക്കും ചെറുപ്പമാകാം

കഴിക്കുന്ന ഭക്ഷണം മുതൽ ഉറക്കം വരെയുള്ള കാര്യങ്ങൾ നമ്മുടെ ചെറുപ്പം നിലനിർത്തുന്നതിൽ പ്രധാനമാണ്

Manju Soman

കെയ്റ്റ്ലിൻ

37 വയസ് പ്രായമുണ്ട് കെയ്റ്റ്ലിന്. വെൽനസ് ഇൻഫ്ലുവൻസറായ ഇവർ രണ്ട് കുട്ടികളുടെ അമ്മയാണ്. എന്നാൽ ഈ പ്രായം അവരുടെ ശരീരത്തിന് ഇല്ല. അവരുടെ യഥാർഥ വയസിനേക്കാൾ 13 വയസ് കുറവാണ് ശരീരത്തിന്. 37 വയസുകാരിയായ തന്‍റെ ബയോളജിക്കൽ ഏജ് 24.6 ആണ് എന്നാണ് ഇവർ പറയുന്നത്. കരളിന് വയസ് 24 ആണ്, ഹൃദയം മികച്ച നിലയിലാണ്. ശരീരത്തിൽ ഇൻഫ്ലമേഷൻ ഇല്ലെന്ന് തന്നെ പറയാം.

എങ്ങനെയാണ് കൈറ്റ്ലിന് ഇത് സാധിച്ചത്. തനിക്കു മാത്രമല്ല ആർക്കു വേണമെങ്കിലും ഇത് സാധിക്കും എന്നാണ് ഇവർ പറയുന്നത്. അതിനായി ജീവിതത്തിൽ കുറച്ചു മാറ്റങ്ങൾ കൊണ്ടുവന്നാൽ മാത്രം മതി. കഴിക്കുന്ന ഭക്ഷണം മുതൽ ഉറക്കം വരെയുള്ള കാര്യങ്ങൾ നമ്മുടെ ചെറുപ്പം നിലനിർത്തുന്നതിൽ പ്രധാനമാണ്. കെയ്റ്റ്ലിൻ പിന്തുടരുന്ന അഞ്ച് ശീലങ്ങൾ നമുക്ക് പരിചയപ്പെടാം. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ ഇവർ തന്നെയാണ് ഇത് പങ്കുവച്ചത്.

രാവിലെ രണ്ട് ഗ്ലാസ് വെള്ളം

രണ്ട് ഗ്ലാസ് വെള്ളം കുടിച്ചാണ് ഇവരുടെ ദിവസം ആരംഭിക്കുന്നത്. ഒന്നും ചേർക്കാത്ത വെറും പച്ചവെള്ളം മാത്രമാണ് കെയ്റ്റ്ലിർ വെറുംവയറ്റിൽ കുടിക്കുക. രാവിലെ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കുന്നു. കൂടാതെ മറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും.

പ്രോട്ടീൻ മുഖ്യം

കഴിക്കുന്ന എല്ലാ ഭക്ഷണത്തിനൊപ്പവും പ്രോട്ടീൻ ഉൾപ്പെടുത്താൻ കെയ്റ്റ്ലീൻ ശ്രദ്ധിക്കാറുണ്ട്. ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് പ്രോട്ടീൻ. ശരീരത്തിലെ മോശമായ ടിഷ്യുവിനെ ശരിയാക്കാനും മസിൽ മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി മികച്ചതാക്കാനും സഹായിക്കുന്നു. മുട്ട, യോഗർട്ട്, ചിക്കൻ, മീൻ എന്നിവ മികച്ച പ്രോട്ടീനുകളാണ്.

വ്യായാമം പ്രധാനം

ചെറുപ്പം നിലനിർത്തുന്നതിൽ പ്രധാനമാണ് വ്യായാമം. മണിക്കൂറുകൾ ജിമ്മിൽ ചെലവഴിക്കണമെന്നോ കട്ടിയകൂടിയ ട്രെയിനിങ് ചെയ്യണമോ എന്നല്ല ഇതിന് അർഥം. നടക്കുകയോ ഫ്ലോർ എക്സസൈസ് എന്നിവ മാറി മാറി ചെയ്യാം. ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം മതിയാകും.

ഉറക്കത്തിന് നോ കോംപ്രമൈസ്

തിരക്കുള്ള ഈ ലോകത്ത് പലരും ഉറക്കത്തിന് വലിയ പ്രാധാന്യം കൊടുക്കാറില്ല. ജോലി തിരക്കും അമിത ഫോൺ ഉപയോഗവുമെല്ലാം പലരുടേയും ഉറക്കം കെടുത്തും. എന്നാൽ ഉറക്കത്തിൽ താൻ ഒരിക്കലും കുറവു വരുത്താറില്ലെന്ന് കെയ്റ്റ്ലീൻ പറയുന്നത്. മരുന്നുപോലെയാണ് തന്‍റെ ഉറക്കം എന്നാണ് ഇവർ വ്യക്തമാക്കുന്നത്. എല്ലാ ദിവസവും 7-9 മണിക്കൂറാണ് ഉറങ്ങാറുള്ളത്. ശരീരത്തിലെ ഇൻഫ്ലമേഷൻ ശരിയാക്കാനും ഹങ്കർ ഹോർമോൺസ് കൃത്യമാക്കാനും മാനസിക സമ്മർദ്ദം നിയന്ത്രിക്കാനും ഉറക്കം സഹായകമാണ് എന്നാണ് ഇവർ പറയുന്നത്.

രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്‍റെ വ്യാമോഹം; നടപടി ഭരണഘടനയോടുമുള്ള വെല്ലുവിളിയെന്ന് സതീശൻ

ഓണവിപണിയില്‍ നിന്ന് കോടികൾ വിളവെടുത്ത് കുടുംബശ്രീ; 10.07 കോടിയുടെ പൂക്കളും പച്ചക്കറികളും വിറ്റഴിച്ചു

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി

ലാപ്ടോപ് ഇനി പുറത്തെടുക്കേണ്ട; സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ ദുബായ് വിമാനത്താവളം

"അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരം"; കാന്തപുരത്തിനെതിരേ റോജി എം. ജോൺ