ടൈപ്പ്-2 പ്രമേഹം നിയന്ത്രണാതീതമാകുമ്പോൾ  representative image
Health

ടൈപ്പ്-2 പ്രമേഹം നിയന്ത്രണാതീതമാകുമ്പോൾ

ചിട്ടയായ ഭക്ഷണക്രമത്തിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാം

Reena Varghese

തെന്നിന്ത്യക്കാർക്കിടയിൽ ഇന്നു സർവ സാധാരണമാണ് ടൈപ്പ്-2 പ്രമേഹം. മധുരം ധാരാളം ഉപയോഗിക്കുമെങ്കിലും ഉത്തരേന്ത്യക്കാർക്കിടയിൽ പ്രമേഹം വില്ലനാകാറില്ല. അവരുടെ ഭക്ഷണക്രമം തന്നെയാണ് അതിനു കാരണം. ചെറു ധാന്യങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കുന്ന അവർ ചോറ് ഉപയോഗിക്കുന്നതു കുറവാണ് എന്നതാണ് അതിന്‍റെ മുഖ്യകാരണം.

ടൈപ്പ്-2 പ്രമേഹം നിയന്ത്രണാതീതമായാൽ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ :

  1. അമിതദാഹം: വല്ലാത്ത പരവേശവും ദാഹവും ടൈപ്പ്-2 പ്രമേഹ രോഗികളിൽ ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക.നിങ്ങളുടെ പ്രമേഹം നിയന്ത്രണാതീതമായിരിക്കുന്നു.

  2. അമിത വിശപ്പ്: എത്ര കഴിച്ചാലും വിശപ്പു മാറുന്നില്ലെങ്കിലും മനസിലാക്കാം പ്രമേഹം നിയന്ത്രണാതീതമല്ല.

  3. തളർച്ച: എവിടെയെങ്കിലും കിടക്കാൻ തോന്നുക, വല്ലാത്ത തളർച്ച അനുഭവപ്പെടുക ഇതെല്ലാം പ്രമേഹം നിയന്ത്രണാതീതമാകുന്നതിന്‍റെ ലക്ഷണങ്ങളാണ്.

  4. പെട്ടെന്ന് കാഴ്ച മങ്ങുന്നത്: നിനച്ചിരിക്കാതെ പെട്ടെന്ന് നിങ്ങളുടെ കാഴ്ച മങ്ങിയതായി കാണുന്നെങ്കിൽ വേഗം ഡോക്റ്ററെ കാണുക.കാരണം ഉയർന്ന പ്രമേഹമാകാം കാരണം.

  5. വരണ്ട കണ്ണുകൾ: പ്രമേഹം നിയന്ത്രണാതീതമാകുമ്പോളാണ് കണ്ണുകൾക്ക് വരൾച്ച അനുഭവപ്പെടുന്നത്.

പ്രതിവിധികൾ:

  1. മുരിങ്ങയില സ്ഥിരമായി ഉപയോഗിക്കുന്നത് കണ്ണിന്‍റെ കാഴ്ചയ്ക്കും പ്രമേഹ നിയന്ത്രണത്തിനും സഹായിക്കും.

  2. ദിവസവും രണ്ടു നെല്ലിക്ക വീതം കഴിക്കുക. കൂടാതെ ആറു ഗ്ലാസ് വെള്ളവും കുടിക്കുക. ഇത് പ്രമേഹത്തെ അകറ്റാനും ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും.

  3. പഞ്ഞപ്പുല്ല് / റാഗി ഒരു നേരം ഭക്ഷണമാക്കുക. അപ്പം, ദോശ, പുട്ട് ഇങ്ങനെ എന്തു വേണമെങ്കിലും റാഗി പൊടി കൊണ്ട് ഉണ്ടാക്കാവുന്നതേ ഉള്ളു. ഇത് ഉപയോഗിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കണം എന്നതു മാത്രമേ ശ്രദ്ധിക്കേണ്ടൂ. പ്രമേഹത്തെ നിയന്ത്രിക്കാനും ഗ്ലൈസെമിക് ഇൻഡെക്സ് കുറയ്ക്കാനും റാഗി സഹായിക്കും.

കെഎസ്ആർടിസി യാത്രക്കാർക്ക് ഇനിമുതൽ കുറഞ്ഞ നിരക്കിൽ കുടിവെള്ളവും ഓൺലൈനായി ഭക്ഷണവും!

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

അവസാന പന്തിൽ സിക്സർ പറത്തി ഈഡൻ; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയം

കോഴിക്കോട് ബൈപ്പാസിൽ ജനുവരി ഒന്നുമുതൽ ടോൾ പിരിവ് പുനരാരംഭിക്കില്ല

ടി20 ലോകകപ്പ്: 15 അംഗ ടീമിനെ പ്രഖ‍്യാപിച്ച് അഫ്ഗാനിസ്ഥാൻ