നീലക്കുറിഞ്ഞികൾ പൂത്തു തുടങ്ങി; തിരക്കൊഴിവാക്കാൻ ഓൺലൈൻ ബുക്കിങ്

 
Lifestyle

നീലക്കുറിഞ്ഞികൾ പൂത്തു തുടങ്ങി; തിരക്കൊഴിവാക്കാൻ ഓൺലൈൻ ബുക്കിങ്

ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, കുണ്ടുമല എന്നിവിടങ്ങളിലാണ് പൂ വിരിഞ്ഞു തുടങ്ങിയിരിക്കുന്നത്.

MV Desk

നീലക്കുറിഞ്ഞികൾ കൂട്ടത്തോടെ പൂത്തു നിൽക്കുന്നതു കാണാൻ വീണ്ടും അവസരം. പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, കുണ്ടുമല എന്നിവിടങ്ങളിലാണ് പൂ വിരിഞ്ഞു തുടങ്ങിയിരിക്കുന്നത്. ഇപ്പോൾ കുറിഞ്ഞികൾ വിരിഞ്ഞു തുടങ്ങിയിട്ടേ ഉള്ളൂ.

സെപ്റ്റംബർ- ഒക്റ്റോബർ മാസ‌ത്തിൽ പൂക്കൾ പൂർണമായും വിരിയും. ഇപ്പോൾ തന്നെ നിരവധി പേരാണ് പൂക്കൾ കാണാനായി ഈ പ്രദേശങ്ങളിലേക്ക് എത്തുന്നത്. ഇരവിരകുളം ദേശീയോദ്യാനത്തിന് പുറത്തുള്ള ഭാഗങ്ങളിലാണ് ഈ വർഷം നീലക്കുറിഞ്ഞി പൂക്കുന്നത്.

Get updates on WhatsApp

ദേശീയോദ്യാനത്തിൽ 2018ലാണ് അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. ഇനി നാലു വർഷം കൂടി കഴിഞ്ഞാലേ ഇവിടെ പൂവുകൾ വിരിയൂ.

നീലക്കുറിഞ്ഞി കാണാനായി വൻ തോതിൽ വിനോദസഞ്ചാരികൾ എത്താൻ സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടം തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ചൊക്രമുടിയിൽ ഉൾപ്പെടെ നീലക്കുറിഞ്ഞി കാണുന്നതിനായി ഓൺലൈനിൽ ബുക്ക് ചെയ്യേണ്ടതായി വരും.

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

എസ്‌ഐആർ; ഝാർഖണ്ഡിലെ വോട്ടർ പട്ടികയിൽ കടന്നുകൂടി മൂന്ന് അഫ്ഗാൻ പൗരൻമാർ

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

ഏഷ‍്യൻ ഗെയിംസ് ആരംഭിക്കാനിരിക്കെ ജപ്പാനിലെ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി; കായിക താരങ്ങളെ മാറ്റിപ്പാർപ്പിച്ചു

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ