ജോൺ സീന

 
Lifestyle

കഷണ്ടി തലയുമായി ജോൺ സീന, ഹെയർ ട്രാൻസ്പ്ലാന്‍റിന് മുൻപുള്ള ചിത്രവുമായി താരം; വൈറൽ

രണ്ടാം തവണയാണ് ഹെയർ ട്രാൻസ്പ്ലാന്‍റ് ട്രീറ്റ്മെന്‍റിന് വിധേയനാകുന്നത് എന്നാണ് ജോൺ സീന വ്യക്തമാക്കുന്നത്

Manju Soman

പുരുഷന്മാർ നേരിടുന്ന വലിയ പ്രശ്നമാണ് മുടികൊഴിച്ചിലും കഷണ്ടിയും. ഇത് മറയ്ക്കാൻ പലരും വെപ്പുമുടി വയ്ക്കുകയോ ഹെയർ ട്രാൻസ്പ്ലാന്‍റ് നടത്തുകയോ ചെയ്യാറുണ്ട്. എന്നാൽ പലരും അത് തുറന്നുസമ്മതിക്കാറില്ല. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് നടനും മുൻ ഡബ്ലൂഡബ്ലൂഇ ചാമ്പ്യനുമായ ജോൺ സീന. ഹെയർ ട്രാൻസ്പ്ലാന്‍റിന് മുൻപുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം.

രണ്ടാം തവണയാണ് ഹെയർ ട്രാൻസ്പ്ലാന്‍റ് ട്രീറ്റ്മെന്‍റിന് വിധേയനാകുന്നത് എന്നാണ് ജോൺ സീന വ്യക്തമാക്കുന്നത്. കഷണി തലയുമായി നിൽക്കുന്ന താരത്തെ ആണ് ചിത്രത്തിൽ കാണുന്നത്. അറ്റ്ലാന്‍റയിലെ ആൻഡേഴ്സൺ സെന്‍റർ ഫോർ ഹെയറിലാണ് താരം ചികിത്സ തേടുന്നത്. ഫോളിക്യുലർ യൂണിറ്റ് എക്സ്ട്രാക്ഷൻ എന്ന പ്രൊസീജ്യറാണ് താരം ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ജോൺ സീനയുടെ ചിത്രം. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഹെയർ ട്രാൻസ്പ്ലാന്‍റിനെ കുറിച്ച് പ്രമുഖർ രഹസ്യമായി വയ്ക്കുകയാണ് പതിവ്, എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി തന്‍റെ ഹെയർ ട്രാൻസ്പ്ലാന്‍റ് യാത്രയേക്കുറിച്ച് തുറന്നു പറഞ്ഞതിനെയാണ് ജോൺ സീനയെ നെറ്റിസൺസ് പ്രശംസിക്കുന്നത്.

ഐഎസ്ഐ ശൃംഖലയെ തകർത്തു; മലയാളികളടക്കം 253 ഭീകരർ പിടിയിൽ

ജെഎസ്എസ്‌സി- സിജിഎൽ പരീക്ഷ റദ്ദാക്കി ഝാർഖണ്ഡ് സർക്കാർ

ആനത്താരകൾ പുനഃസ്ഥാപിക്കുകയാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം: മന്ത്രി ഷിബു ബേബി ജോൺ

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; ഒരുക്കുന്നത് മികച്ച സാധ്യതകൾ: സഞ്ജു സാംസൺ

നെറ്റ് പരീക്ഷാ വീഴ്ച; 50ലധികം ജീവനക്കാരെ പുറത്താക്കി എൻടിഎ