സഹോദരനൊപ്പം രക്ഷാബന്ധൻ ആഘോഷിക്കുന്ന കങ്കണ റണാവത്ത്

 
Lifestyle

കൃതി സനണിന്‍റെ രാഖി പരസ്യ വിവാദത്തിനിടെ സഹോദരനൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് കങ്കണ

പരമ്പരാഗത രീതിയിലുള്ള സാരി ധരിച്ച് സഹോദരന് രാഖി കെട്ടുന്ന ചിത്രങ്ങളും സ്നേഹസന്ദേശവും കങ്കണ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു

Sarath Nath MS

സഹോദരനൊപ്പം രക്ഷാബന്ധൻ ദിനം ആഘോഷിച്ച് ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. പരമ്പരാഗത രീതിയിലുള്ള സാരി ധരിച്ച് സഹോദരന് രാഖി കെട്ടുന്ന ചിത്രങ്ങളും സ്നേഹസന്ദേശവും കങ്കണ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു.

സഹോദരനുമായുള്ള സ്നേഹബന്ധം എന്നും സംരക്ഷിക്കപ്പെടട്ടെയെന്ന് പ്രാർഥിക്കുന്നതായി കങ്കണ കുറിച്ചു. മാതാപിതാക്കളെ സേവിക്കാനും കുടുംബത്തിന്‍റെ മഹത്വം ഉയർത്തിപ്പിടിക്കാനും സഹോദരൻ സന്തുഷ്ടനും സമൃദ്ധനും ആരോഗ്യവാനുമായി തുടരാനും ആശംസിക്കുന്നതായും അവർ പറഞ്ഞു. എല്ലാ സഹോദരങ്ങൾക്കും രക്ഷാബന്ധൻ ആശംസകളും കങ്കണ നേർന്നു. ഓഗസ്റ്റ് 28 വെള്ളിയാഴ്ചയായിരുന്നു രക്ഷാബന്ധൻ ദിനം.

ബോളിവുഡ് നടി കൃതി സനണിന്‍റെ രാഖി പരസ്യം വിവാദമായതിന്‍റെ പശ്ചാത്തലത്തിലാണ് കങ്കണയുടെ രക്ഷാബന്ധൻ ആഘോഷം. ബിക്കിനി ധരിച്ചാണോ സഹോദരന് രാഖി കെട്ടുന്നത് എന്ന കങ്കണയുടെ പരാമർശത്തെ തുടർന്നാണ് കൃതിയുടെ പരസ്യം വിവാദമായത്. കങ്കണയുടെ വിമർശനത്തിനെതിരേ കൃതി രംഗത്തുവന്നിരുന്നു. ഇരുവരും തമ്മിലുള്ള തർക്കത്തിൽ കൃതിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. വൻ വിവാദമായതോടെ പരസ്യം പിൻവലിച്ചിരുന്നു. ഇതിനുപിന്നാലെ വിഷയത്തിൽ നിലപാട് മാറ്റിയ കങ്കണ സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ കുതിച്ചുയരുന്നു, ഇതുവരെ കണ്ടെടുത്തത് 538 മൃതദേഹങ്ങൾ

പ്രളയം; ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ചരക്കുനീക്കം താറുമാറായി, സോണൗലി അതിർത്തിയിൽ 16 കിലോമീറ്റർ നീളത്തിൽ ട്രക്കുകളുടെ നിര

ഓസീസിനെതിരായ അണ്ടർ 19 പരമ്പര: വൈഭവ് സൂര‍്യവംശിയെ ഇന്ത‍്യൻ ടീമിലെടുക്കാത്തത് എന്തുകൊണ്ട്?

ഡ്രസിങ് റൂമും ഹോട്ടലുകളും പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല; ഏഷ‍്യൻ ഗെയിംസിന് ബി ടീമിനെ അയക്കാൻ ബിസിസിഐ

മുംബൈയിൽ ക്യാമ്പസ് തുറക്കാൻ ഓസ്ട്രേലിയൻ സർവകലാശാല