കങ്കണ റണാവത്ത്, കൃതി സനൺ

 
Lifestyle

കൃതിയുടെ രാഖി പരസ്യത്തിലെ "ബിക്കിനി' പരാമർശം; വിവാദമായതിനു പിന്നാലെ നിലപാട് മാറ്റി കങ്കണ

രാഖി ആഘോഷത്തിന് ഒരു സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും കങ്കണ

Sarath Nath MS

രാഖി പരസ്യത്തിലെ വസ്ത്രധാരണത്തെച്ചൊല്ലി ബോളിവുഡ് നടി കൃതി സനണിനെതിരേ നടത്തിയ ‘ബിക്കിനി’ പരാമർശത്തിൽ വിശദീകരണവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. “അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിൽ ആരാണ് തടയുന്നത്?”- എന്നായിരുന്നു കങ്കണയുടെ പുതിയ പ്രതികരണം.

സിനിമകളിൽ കൃതിയെ കാണുന്ന രീതി ചൂണ്ടിക്കാട്ടിയ കങ്കണ, “അവൾ എന്ത് ധരിക്കണമെന്നത് ആരാണ് തടയുന്നത്? അവളുടെ വസ്ത്രധാരണത്തിൽ മറ്റാർക്കാണ് കാര്യം?” എന്നായിരുന്നു പ്രതികരിച്ചത്. രാഖി ആഘോഷത്തിന് ഒരു സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും കങ്കണ പറഞ്ഞു. സുദീർ ചൗധരിയുമായുള്ള ‘ഡീകോഡ് ലൈവ്’ സംഭാഷണത്തിനിടെയാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കൃതിയുടെ രാഖി പരസ്യത്തിലെ വസ്ത്രധാരണത്തെ കങ്കണ വിമർശിച്ചത്. “ബിക്കിനിയിലോ അടിവസ്ത്രത്തിലോ സഹോദരന് എന്തിന് രാഖി കെട്ടണം?” എന്നായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ പരാമർശം. ഇതിനെതിരേ കൃതിയും ശക്തമായി പ്രതികരിച്ചിരുന്നു. ''സ്ത്രീകൾ എന്ത് ധരിക്കണമെന്ന് പറയുന്നത് നമ്മൾ എന്നാണ് അവസാനിപ്പിക്കുക?”-എന്നായിരുന്നു കൃതിയുടെ പ്രതികരണം.

പരമ്പരാഗതമായ രാഖി ആഘോഷത്തിൽ ആധുനിക വസ്ത്രം ധരിച്ചതാണ് കൃതിക്കെതിരേ വിമർശനത്തിന് കാരണമായത്. ആഭരണ ബ്രാൻഡിന്‍റെ പരസ്യത്തിൽ ബ്രാലെറ്റ് മാതൃകയിലുള്ള ബ്ലൗസും സ്കർട്ടുമാണ് കൃതി ധരിച്ചിരുന്നത്. കങ്കണയും കൃതിയും തമ്മിലുള്ള പോരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൃതിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതേസമയം വിവാദമായതിനു പിന്നാലെ ആഭരണ ബ്രാൻഡ് പരസ്യം പിൻവലിച്ചിരുന്നു.

നേപ്പാളിൽ കുടുങ്ങിയത് 53 മലയാളികൾ; സുരക്ഷിതരെന്ന് നോർക്ക

സേവാഗിന്‍റെയും ദ്രാവിഡിന്‍റെയും മക്കൾ അണ്ടർ 19 ഇന്ത‍്യൻ ടീമിൽ; ഒപ്പം മലയാളി താരത്തിനും അവസരം

രാജസ്ഥാൻ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസിനെതിരേ സുപ്രീം കോടതി ജഡ്ജിയുടെ ഗുരുതര ആരോപണം

മലപ്പുറത്ത് 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

നിർത്തിയിട്ട ബസിലേക്ക് ലോറി ഇടിച്ചുകയറി; മൂന്ന് പേർ മരിച്ചു, 11 പേർക്ക് പരുക്ക്