കെസിയ ലിസ് മെജോ.

 

File

Lifestyle

മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടി

'മിസ് യൂണിവേഴ്സ് ഇന്ത്യ 2026' കിരീടം ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ 19 വയസുകാരി കെസിയ ലിസ് മേജോ സ്വന്തമാക്കി

MV Desk

ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്‍റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പൂരിലെ സീ സ്റ്റുഡിയോസിൽ നടന്ന വർണാഭമായ ഗ്രാൻഡ് ഫിനാലെയിലാണ് രാജ്യത്തെമ്പാടുമുള്ള 52 സുന്ദരിമാരെ പിന്നിലാക്കി കെസിയ 'മിസ് യൂണിവേഴ്സ് ഇന്ത്യ 2026' കിരീടം സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷത്തെ വിജയി മണിക വിശ്വകർമ കെസിയയെ പുതിയ സൗന്ദര്യറാണിയുടെ കിരീടം ധരിപ്പിച്ചു. വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് ആഗോള മത്സരത്തിൽ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മലയാളി പെൺകൊടിയാണ്. ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ നിലവിൽ ബംഗളൂരുവിൽ നിയമവിദ്യാർഥിനിയാണ്.

"ഈ കിരീടം എന്‍റെ കേരളത്തിന്‍റേതാണ്": സ്വപ്നനേട്ടത്തിൽ കെസിയ

കിരീടധാരണത്തിന് ശേഷം വികാരാധീനയായാണ് കാസിയ മാധ്യമങ്ങളോട് പ്രതികരിച്ചത്:

"ലോകത്തിന്‍റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന അനുഭവമാണിപ്പോൾ! മൂന്ന് വർഷത്തിലേറെ നീണ്ട കഠിനാധ്വാനത്തിന് ഒടുവിലാണ് ഈ സ്വപ്ന നിമിഷം എന്നെ തേടിയെത്തിയത്. എന്‍റെ ജന്മനാടായ കേരളത്തിലേക്ക് ഈ കിരീടം എത്തിക്കാനും, എന്‍റെ നാടിന്‍റെ ഭംഗിയും പെരുമയും ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാനും സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്."

മിസ് യൂണിവേഴ്സ് മത്സരവേദിയിൽ കെസിയ.

Get updates on WhatsApp

താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും കെസിയ മനസ് തുറന്നു:

"നമ്മൾ നേരിടുന്ന ഏറ്റവും വലിയ പോരാട്ടം എപ്പോഴും നമുക്കുള്ളിൽ തന്നെയാണ്. നമ്മളെക്കൊണ്ട് ഇതിനൊക്കെ സാധിക്കുമോ എന്ന സംശയത്തെ മറികടക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ. വെറും 19-ാം വയസ്സിൽ മിസ് യൂണിവേഴ്സ് ഇന്ത്യ പോലൊരു വലിയ വേദിയിൽ നിൽക്കാൻ വലിയ ധൈര്യവും ആത്മവിശ്വാസവും ആവശ്യമായിരുന്നു. ആ മനസ്സാന്നിധ്യം കൊണ്ടാണ് എനിക്കിന്ന് ഈ കിരീടം ചൂടാനായത്.