പ്രൈം പ്രോമനേഡ്, പുഴയ്ക്കൽ, തൃശൂർ.

 

Prime Promenade

Lifestyle

ഷോപ്പിങ്ങും വിനോദവും ഒരു കുടക്കീഴിൽ; പ്രൈം പ്രൊമെനേഡ് യാഥാർഥ്യമായി | Video

പുഴയ്ക്കലിൽ പ്രൈം ഗ്രൂപ്പ് 45,000 ചതുരശ്ര അടിയിൽ ഒരുക്കിയ ആധുനിക ലൈഫ്‌സ്‌റ്റൈൽ, വെൽനെസ്, എന്‍റർടൈൻമെന്‍റ് സമുച്ചയം ഉദ്ഘാടനം ചെയ്തു.

Thrissur Bureau

തൃശൂർ: പുഴയ്ക്കലിൽ ഒരുക്കിയിരിക്കുന്ന പ്രീമിയം ലൈഫ്‌സ്‌റ്റൈൽ & എന്‍റർടൈൻമെന്‍റ് ഡെസ്റ്റിനേഷനായ പ്രൈം പ്രൊമേനേഡ് ഉദ്ഘാടനം ചെയ്തു‌. വിദേശരാജ്യങ്ങളിൽ പ്രചാരത്തിലുള്ള പ്രൊമേനേഡ് മാതൃകയിൽ തൃശൂരിലും ഇത് ഒരുക്കിയിരിക്കുന്നത് സംസ്ഥാനത്തെ പ്രമുഖ പ്രീ-എൻജിനീയേർഡ് സ്റ്റീൽ ബിൽഡിങ് നിർമാതാക്കളായ പ്രൈം ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്.

45,000 ചതുരശ്ര അടിയിൽ സജ്ജീകരിച്ചിരിക്കുന്ന പ്രൈം പ്രൊമേനേഡ്, ഷോപ്പിങ്ങും ഡൈനിങ്ങും മുതൽ ഫിറ്റ്നസും വെൽനെസും വിനോദോപാധികളും വരെ ഒരേ കുടക്കീഴിൽ അണിനിരത്തുന്ന ആധുനിക ലൈഫ്‌സ്‌റ്റൈൽ ഡെസ്റ്റിനേഷനാണ്.

അത്യാധുനിക പ്രീ-എൻജിനീയേർഡ് സ്റ്റീൽ ബിൽഡിംഗ് (PEB) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. ഫിറ്റ്നസ്- വെൽനെസ് വിഭാഗത്തിൽ ഓക്‌സി ജിം, ടെമ്പറേച്ചർ നിയന്ത്രിത ഇൻഡോർ സ്വിമ്മിങ് പൂൾ, ജക്കൂസി (ഹൈഡ്രോ മസാജ് ബാത്ത്), സോന (സ്‌റ്റീം ബാത്ത്), ലക്ഷ്വറി സ്‌പാ & സലൂൺ, ഡയറ്റ് & ഡയബറ്റിക് കെയർ സെന്‍റർ, 24 മണിക്കൂർ ഫാർമസി എന്നിവ പ്രവർത്തിക്കുന്നു.

വിനോദത്തിനായി പ്രൈം എക്‌സ് അരീന, ബൗളിങ് ആലി, പിഎസ് 5 ഗെയിമിങ്, ഇൻഡോർ ഷൂട്ടിങ് ആക്റ്റിവിറ്റികൾ, കുട്ടികൾക്കായി പ്രത്യേക പ്ലേ ഏരിയ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഡൈനിങ് വിഭാഗത്തിൽ ദി വെനീഷ്യൻ ബിസ്ട്രോ, ഓൾ-ഡേ കോഫി ഷോപ്പ് എന്നിവയുണ്ട്. കൂടാതെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ, മൾട്ടി പർപ്പസ് ഇവന്‍റ് ഹാൾ, ട്രെയിനിങ് & സ്റ്റഡി സെന്‍ററുകൾ എന്നിവയും സമുച്ചയത്തിന്‍റെ ഭാഗമാണ്.

പ്രൈം പ്രൊമെനേഡിന്‍റെ ഉദ്ഘാടനം തൃശൂർ പുഴയ്ക്കലിൽ ജോയ് ആലുക്കാസ്, പ്രകാശ് പട്ടാഭിരാമൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. പ്രൈം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ജോസഫ് മാത്യു ശങ്കുരിക്കൽ സമീപം.

വ്യവസായ പ്രമുഖരായ ഡോ. ജോയ് ആലുക്കാസ്, പ്രകാശ് പട്ടാഭിരാമൻ എന്നിവർ ചേർന്നാണ് സമുച്ചയത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ചടങ്ങിൽ സന്നിഹിതനായിരുന്നു. ഭദ്രദീപം തെളിക്കൽ ചടങ്ങിൽ ജോളി ആലുക്കാസ്, വർധിനി പ്രകാശ്, സീമ അനിൽ, വിവേക് വിൻസെന്‍റ്, വർഷ, റോമാസ് എസ്. വാസ്വാനി, ജോളി ജോർജ്, ശ്യാമ ജോളി എന്നിവരും പങ്കെടുത്തു.

ആധുനിക സൗകര്യങ്ങളും വൈവിധ്യമാർന്ന സേവനങ്ങളും സമന്വയിപ്പിച്ച പ്രൈം പ്രൊമെനേഡ്, തൃശൂരിലെ പുതിയ ലൈഫ്‌സ്‌റ്റൈൽ, വെൽനെസ് & എന്‍റർടെയ്ൻമെന്‍റ് കേന്ദ്രമായി മാറുമെന്ന് പ്രൈം ഗ്രൂപ്പ് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി

പട്ടായയിൽ അടിച്ചുപൊളിക്കാൻ യുഎസ് സൈനികരെത്തി; തായ്‌ലാൻഡിൽ നങ്കൂരമിട്ട് യുഎസ്എസ് എബ്രഹാം ലിങ്കൺ

ഓണം തൂക്കി കുടുംബശ്രീ!!! 44.89 കോടിയുടെ വിറ്റുവരവ്

അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്

നേപ്പാളിലെ പ്രളയക്കെടുതി: മരണം 1,127 ആയി; 4,858 പേരെ ഇപ്പോഴും കാണാനില്ല