ബ്രെഡ് ഉണ്ടോ? വീട്ടിൽ തന്നെ മുട്ട പഫ്സ് ഉണ്ടാക്കാം; ഓവൻ വേണ്ട

 
Lifestyle

ബ്രെഡ് ഉണ്ടോ? വീട്ടിൽ തന്നെ മുട്ട പഫ്സ് ഉണ്ടാക്കാം; ഓവൻ വേണ്ട

മിനിറ്റുകൾ കൊണ്ടു തന്നെ വീട്ടിൽ നല്ല ഒന്നാന്തരം ക്രിസ്പി മുട്ട പഫ്സ് ഉണ്ടാക്കാം

MV Desk

ഒരുപാട് പേരുടെ ഇഷ്ടപ്പെട്ട വിഭവമാണ് മുട്ട പഫ്സ്. പക്ഷേ വീട്ടിൽ ഉണ്ടാക്കാൻ ബുദ്ധിമുട്ടായതു കൊണ്ട് കൂടുതൽ പേരും മുട്ട പഫ്സിനു വേണ്ടി ബേക്കറികളെ ആശ്രയിക്കുകയാണ് പതിവ്. പക്ഷേ ഓവനോ എയർ ഫ്രൈയറോ ഒന്നുമില്ലാതെ മിനിറ്റുകൾ കൊണ്ടു തന്നെ വീട്ടിൽ നല്ല ഒന്നാന്തരം ക്രിസ്പി മുട്ട പഫ്സ് ഉണ്ടാക്കാം. ഒരു പാക്കറ്റ് ബ്രെഡ് ഉണ്ടാകണം എന്നു മാത്രം.

ചേരുവകൾ

  • പുഴുങ്ങിയ മുട്ട-2

  • ബ്രെഡ്- 8 സ്ലൈസ്

  • സവാള- മൂന്നെണ്ണം, അരിഞ്ഞത്

  • പച്ചമുളക്- 3 എണ്ണം

  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു സ്പൂൺ

  • മഞ്ഞൾപ്പൊടി- കാൽ സ്പൂൺ

  • മല്ലിപ്പൊടി- ഒരു സ്പൂൺ

  • മുളകുപൊടി- ഒരു സ്പൂൺ

  • ഗരംമസാല- ഒരു സ്പൂൺ

  • ഉപ്പ്, കറിവേപ്പില, എണ്ണ- പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് സവാള, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് മഞ്ഞൾ, മല്ലി, മുളക് പൊടി എന്നിവയും ഗരം മസാലയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കാം. ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും അൽപ്പം വെള്ളവും ചേർന്ന് നന്നായി വേവിച്ച് എടുക്കാം.

ബ്രെഡിന്‍റെ അരികുകൾ മുറിച്ചു കളഞ്ഞ ശേഷം ഒരു ചപ്പാത്തിക്കോൽ കൊണ്ട് നന്നായി പരത്തിയെടുക്കുക. അരികുകളിൽ അൽപ്പം വെള്ളം പുരട്ടാം.ബ്രെഡ് സ്ലൈഡിനു മുകളിലേക്ക് തയാറാക്കി വച്ച ഗ്രേവിയും പുഴുങ്ങിയ മുട്ടയുടെ പകുതിയും വയ്ക്കാം. പിന്നീട് ബ്രെഡ് നാലു വശങ്ങളിൽ നിന്നും ഗ്രേവി മൂടുന്ന വിധത്തിൽ മടക്കിയ ശേഷം കൈ കൊണ്ടു തന്നെ നന്നായി ഒട്ടിച്ചു വയ്ക്കാം. പിന്നീട് ഒരു പാനിൽ അൽപ്പം നെയ്യോ വെണ്ണയോ പുരട്ടി അതിലേക്ക് ഇട്ട് നന്നായി ചൂടാക്കിയെടുക്കാം. പിന്നീട് ചൂടോടെ വിളമ്പാം.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

ദേശീയ ബയോഗ്യാസ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 23,731 കോടി രൂപ ചെലവിൽ ശുദ്ധ ഇന്ധന ഉൽപാദനം വർധിപ്പിക്കും

ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന്

ഓണത്തിന് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1,350 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മെറ്റ മാപ്പ് പറയണം; അക്കൗണ്ടുകള്‍ നീക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം