'ഞാൻ മക്ഡൊണാൾഡ്സിലെ ഇന്‍റേൺ, 9 മാസമായി എനിക്ക് ശമ്പളമില്ല'; ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ നിന്ന് പോസ്റ്റ്, പിന്നാലെ നീക്കി

 
Lifestyle

'ഞാൻ മക്ഡൊണാൾഡ്സിലെ ഇന്‍റേൺ, 9 മാസമായി എനിക്ക് ശമ്പളമില്ല'; ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ നിന്ന് പോസ്റ്റ്, പിന്നാലെ നീക്കി

മക്ഡൊണാൾഡ്സ് ഇന്ത്യയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്

Manju Soman

മക്ഡൊണാൾഡ്സ് ഇന്ത്യയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. താൻ മക്ഡൊണാൾഡിലെ ഇന്‍റേൺ ആണെന്നും 9 മാസമായി തന്‍റെ ശമ്പളം പിടിച്ചുവച്ചിരിക്കുകയാണ് എന്നുമാണ് പോസ്റ്റിൽ പറഞ്ഞത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് അധികം വൈകാതെ നീക്കം ചെയ്യപ്പെട്ടു.

പോസ്റ്റ് ചെയ്തത് ആരാണെന്ന് വ്യക്തമല്ലെങ്കിലുംമക്ഡൊണാൾഡ്സ് ഇന്ത്യയിൽ ഇന്‍റേണായി ജോലി ചെയ്യുന്ന ആളാണ് എന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. അമിത് ജോഷി എന്ന മേലധികാരിക്ക് എതിരായാണ് പോസ്റ്റ്. അമിത്തിന്‍റെ ചിത്രവും പോസ്റ്റിനൊപ്പം ചേർത്തിരുന്നു. മക്ഡൊണാൾഡ്സിന്‍റെ നിരവധി ഏഷ്യൽ അക്കൗണ്ടുകൾ താനാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് പോസ്റ്റിൽ പറയുന്നത്. അമിത് ജോഷി തന്‍റെ ശമ്പളം പിടിച്ചുവച്ചിരിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നത്.

മക്ഡൊണാൾഡ് ഇന്ത്യയിലെ ഇന്‍റേണാണ് ഞാൻ, എന്‍റെ ബോസ് അമിത് ജോഷി മാസങ്ങളായി എനിക്ക് ശമ്പളം നൽകിയിട്ടില്ല. അതിനാൽ രണ്ട് അധിക ജോലികൾ കൂടി ചെയ്യാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. മക്ഡൊണാൾഡിന്‍റെ നിരവധി ഏഷ്യൻ അക്കൗണ്ടുകൾ ഞാൻ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ ഡിസംബർ 2025 തൊട്ട് എനിക്ക് ശമ്പളം തന്നിട്ടില്ല.- പോസ്റ്റിൽ പറയുന്നു. പോസ്റ്റ് നീക്കം ചെയ്തെങ്കിലും ഇതിന്‍റെ സ്ക്രീൻഷോട്ട് വൈറലാവുകയാണ്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഇത് തുടക്കമിട്ടിരിക്കുന്നത്.

ചിറയിൻകീഴ് തമ്മിലടി: പാളയം പ്രദീപിനും സജാദിനും സസ്പെൻഷൻ

ഓടുന്ന ട്രെയിനിലെ വാതിൽപ്പടിയിൽ ഇരുന്നത് ചോദ്യം ചെയ്തു; യുവാവിനെ തള്ളിയിട്ട് കൊന്നു

കുട്ടികളെ സ്കൂൾ ബസിൽ വച്ച് മറക്കരുത്; ഡ്രൈവർ‌മാർക്ക് നിർദേശം നൽ‌കി ഒമാൻ പൊലീസ്

സ്വതന്ത്ര ഭരദ്വാജിനെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടു; ജയിലിൽ ആക്രമിക്കപ്പെടാൻ സാധ‍്യതയുണ്ടെന്ന് അഭിഭാഷകൻ

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നു