മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനെത്തിയ മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കെസിയ ലിസ് മെജോ.
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം നേടിയ മലയാളി കെസിയ ലിസ് മെജോ, മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിന് മുന്നോടിയായാണ് ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. 19-ാം വയസിൽ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ കെസിയ, നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് വേദിയിൽ ഇന്ത്യക്കായി മത്സരിക്കും.
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അടുത്തു നിന്ന സ്ത്രീയെ അവസാനം മാറ്റിനിർത്തുന്നതും കാണാം.