വീടിനുള്ളിൽ വളർത്താന്‍ പാടില്ലാത്ത ചെടികൾ | Video

 
Lifestyle

വീടിനുള്ളിൽ വളർത്താന്‍ പാടില്ലാത്ത ചെടികൾ | Video

ഇത്തരം ചെടികൾ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ദോഷം

വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് നമുക്ക് സന്തോഷവും സമാധാനവും നൽകുന്ന ഒരു കാര്യമാണ് എന്നാൽ വീടിനുള്ളിൽ ഉപയോഗിക്കാൻ പാടില്ലാത്ത ചില ചെടികളെ കുറിച്ച് നമ്മൾ അറിയേണ്ടതുണ്ട്..

  • പൊതുവേ വീടിനുള്ളിൽ വളർത്തുന്ന ചെടിയാണ് സ്നേക്ക് പ്ലാന്‍റ്. വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും എന്നതാണ് ഈ ചെടിയുടെ പ്രത്യേകത. എന്നാൽ ഈ ചെടി ഉള്ളിൽ ചെന്നാൽ മനുഷ്യർക്കും മൃഗങ്ങൾക്കും ദഹന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

  • സൗന്ദര്യമുള്ളതുകൊണ്ടുതന്നെ വീടിനുള്ളിൽ വളർത്തുന്ന മറ്റൊരു ചെടിയാണ് അമരാന്തസ്. എന്നാൽ പൂമ്പൊടിയുടെ അളവ് വളരെ കൂടുതലായതിനാൽ തന്നെ ഇത് അലർജിക്ക് കാരണമാകുന്നു.

  • മറ്റൊരു ചെടിയാണ് പീസ് ലില്ലി. ഒട്ടുമിക്ക വീടുകളിലും വളർത്തുന്ന പീസ് ലില്ലി എന്ന ചെടി മൃഗങ്ങളിൽ വിഷബാധയേൽക്കാൻ ഇടയാക്കുന്നു.

  • ഒട്ടുമിക്ക ആളുകൾക്കും ഇഷ്ട്ടപെട്ട ചെടികളാണ് ഇംഗ്ലീഷ് ഐവിയും, വളരെ എളുപ്പത്തിൽ വളർന്നു പന്തലിക്കുന്ന പോത്തോസ് എന്ന ചെടിയും. വളരെ എളുപ്പത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിക്കുന്ന ഈ ചെടികൾ പക്ഷേ മനുഷ്യരിലും മൃഗങ്ങളിലും തൊലി സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കുന്നു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു