ഇലോൺ മസ്ക്

 
Lifestyle

റോക്കറ്റിന് തീ കൊളുത്തി ഊതിക്കെടുത്തി മസ്കിന്‍റെ പിറന്നാൾ ആഘോഷം!

അമ്പത്തഞ്ചാം പിറന്നാളിനാണ് മസ്ക് റോക്കറ്റ് കേക്ക് മുറിച്ചത്.

നീതു ചന്ദ്രൻ

റോക്കറ്റിന്‍റെ ആകൃതിയിലുള്ള കേക്ക് മുറിച്ച് ട്രില്യണയർ ഇലോൺ മസ്കിന്‍റെ പിറന്നാൾ ആഘോഷം. അമ്പത്തഞ്ചാം പിറന്നാളിനാണ് മസ്ക് റോക്കറ്റ് കേക്ക് മുറിച്ചത്. ആഘോഷത്തിന്‍റെ ചിത്രങ്ങൾ മസ്കിന്‍റെ അമ്മ മേയ് മസ്ക് ആണ് ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. ലോഞ്ചിങ്ങിന് തയാറെടുത്തു നിൽക്കുന്ന സ്പേസ്എക്സ് സ്റ്റാർഷിപ്പിന് സമാനമായ കറുപ്പും സിൽവറും കലർന്ന നിറമുള്ള കേക്കാണ് മസ്കിന്‍റെ പിറന്നാളിന് വേണ്ടി നിർമിച്ചിരുന്നത്.

റോക്കറ്റിന്‍റെ പിൻഭാഗത്ത് കത്തിച്ചു വച്ച മെഴുകുതിരികൾ മസ്ക് ഊതിക്കെടുത്തുന്ന ചിത്രങ്ങളും വൈറലായിട്ടുണ്ട്.

ചന്ദ്രന്‍റെ ഉപരിതലത്തിൽ നിന്ന് ഒരു സ്പേസ് ക്ലാഫ്റ്റ് പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്ന രീതിയിലുള്ള മറ്റൊരു കേക്കും ആഘോഷത്തിനു വേണ്ടി തയാറാക്കിയിരുന്നു.

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്

നടി അനന്യ രാജ് മരിച്ചുവെന്ന് കുടുംബം; സ്ഥിരീകരിച്ചത് ഒരു മാസത്തിനു ശേഷം

"എനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അത് മോദിയാണ്", ബിജെപിയിൽ തുടരുമെന്ന് പി.സി. ജോർജ്

വെറും 16 രൂപയ്ക്ക് വസ്ത്രം; കടയിലേക്ക് ഇടിച്ചു കയറിയത് ആയിരക്കണക്കിന് പേർ