പഞ്ചഭൂത സങ്കൽപ്പത്തിലുള്ള പ്രപഞ്ചംപോലും സൂക്ഷ്മതലത്തിൽ മനുഷ്യന് സമമാണ്.

 

Freepik.com

Lifestyle

ക്രിയ യോഗ: പ്രപഞ്ചത്തിന്‍റെ താക്കോൽ, മാനസിക-സാമൂഹിക സൗഖ്യത്തിലേക്കുള്ള പാത

നിഗൂഢമായ പ്രപഞ്ച രഹസ്യങ്ങളുടെ താക്കോൽതന്നെ ഇന്ന് ശാസ്ത്രലോകത്തിന്‍റെ കൈവശമുണ്ട്. ചിന്തകളെ ഇല്ലാതാക്കുന്ന പ്രപഞ്ച രഹസ്യങ്ങളുടെ താക്കോലാണ് ക്രിയായോഗ.

Kochi Bureau

ഗുരുജി പറവൂർ സുധീഷ്

പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങൾക്കും അവരവരുടേതായ സമസ്യകളുണ്ട്. ഓരോ ജീവജാലങ്ങളുടെയും സ്വഭാവത്തിന് അനുസരിച്ചുള്ള പരിഹാരങ്ങൾ നിർദേശിക്കുന്നതിനാണ് ആധുനിക ശാസ്ത്രം പ്രാധാന്യം കൽപ്പിക്കുന്നത്. ചിന്തകളെ അതിജീവിച്ചാൽ മാത്രമാണ് മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് തങ്ങളുടെ സമസ്യകളെ ഉത്കണ്ഠയില്ലാതെ നേരിടാനാവുന്നതും പ്രശ്നപരിഹാരം കണ്ടെത്താൻ ആകുന്നതും. ഈ ചിന്തകളെ എങ്ങനെ ഒഴിവാക്കാം എന്നതാണ് ആദ്യത്തെ സങ്കീർണത.

പഞ്ചഭൂത സങ്കൽപ്പത്തിലുള്ള പ്രപഞ്ചംപോലും സൂക്ഷ്മതലത്തിൽ മനുഷ്യന് സമമാണെന്ന് ഇതേ ശാസ്ത്രം പറഞ്ഞുവയ്ക്കുന്നു. ആറ്റൊമിക്, സബ് ആറ്റൊമിക്, ക്വാണ്ടം എന്നീ സൂക്ഷ്മ തലങ്ങളിലാണ് മനുഷ്യനെയും പ്രപഞ്ചത്തെയും ഒന്നായി കാണുന്നത്. ഒബ്സർവർ അഥവാ നിരീക്ഷകർ ഉള്ളതുകൊണ്ടുമാത്രം പ്രപഞ്ചം നിലനിൽക്കുന്നുവെന്നും ശാസ്ത്രം ഒന്നുകൂടി കടത്തി പറയുന്നുമുണ്ട്. മനുഷ്യമനസിൽനിന്ന് ചിന്തകൾതന്നെ ഇല്ലാതായാൽ അതിനുപറയുന്ന അവസ്ഥയാണ് പ്രപഞ്ച അഖണ്ഡബോധം. ഇത്തരം നിഗൂഢമായ പ്രപഞ്ച രഹസ്യങ്ങളുടെ താക്കോൽതന്നെ ഇന്ന് ശാസ്ത്രലോകത്തിന്‍റെ കൈവശമുണ്ടെന്ന് സാരം. ചിന്തകളെ ഇല്ലാതാക്കുന്ന പ്രപഞ്ച രഹസ്യങ്ങളുടെ താക്കോലാണ് ക്രിയായോഗ.

ക്രിയയോഗയുടെ പ്രാധാന്യം

മനുഷ്യമനസിനെ നേരിട്ട് മെരുക്കുക സാധ്യമല്ല. മനുഷ്യന്‍റെ അവസ്ഥകൾക്ക് അനുസൃതമായി ശ്വാസഗതിപോലും മാറുന്നു. ഉദാഹരണത്തിന് സന്തോഷം വരുമ്പോഴും ദേഷ്യംവരുമ്പോഴും ദുഃഖം വരുമ്പോഴും ശ്വാസഗതിപോലും മാറുന്നു. മനസിന് അനുസരിച്ച് ശ്വാസം മാറുന്നുവെങ്കിൽ ശ്വാസം വഴി മനസും മാറേണ്ടതല്ലെ എന്ന് ആചാര്യന്മാർപോലും ചോദിക്കുന്നുണ്ട്. ശ്വാസത്തെ നിയന്ത്രിച്ചുകൊണ്ട് മനസിനെ കൈയിലെടുക്കാം. അതുവഴി പ്രാണനേയും പ്രാണൻ വഴി നാഢീ ഞരമ്പുകളെയും വശത്താക്കാം. അതുവഴി പ്രകൃതിയെത്തന്നെ സ്വാധീനിക്കാൻ സാധിക്കുമെന്നും ആധുനിക ശാസ്ത്രം പറയുന്നു. ഇതിലൂടെ പ്രകൃതിയെത്തന്നെ സ്വാധീനിക്കാൻ സാധിക്കുന്നു. കാരണം ഈ നാഢീ ഞരമ്പുകളുടെ വിപുലീകരണങ്ങൾ പ്രപഞ്ചം മുഴുവൻ വ്യാപിച്ചുകിടക്കുന്നുവെന്ന് ഗുരുവര്യന്മാർ പറയുന്നു.

ശ്രീകൽക്കിനാദ് ബാബാജിയുടെ ദീക്ഷ പ്രകാരം ഉള്ള ക്രിയ യോഗയോഗയാണ് ഗുരു പറവൂർ സുധീഷ് നൽകുന്നത്. ജീവിതത്തിൽ നിന്ന് ഒളിച്ചോടിക്കൊണ്ടും, കഠിനമായ യോഗമുറകൾ അനുഷ്ഠിച്ചു കൊണ്ടുള്ള ഒരു ആത്മീയ രീതികളും ഗുരു നാഥൻ പ്രോത്സാഹിപ്പിക്കുന്നില്ല. ജീവിതത്തിൽ വന്നുചേരുന്ന എല്ലാ സുഖഭോഗങ്ങളും ഭുജിച്ചു കൊണ്ട് തന്നെ മനസ്സ് കൊണ്ട്, കേന്ദ്രീകൃതനായി നിന്നു കൊണ്ടും ജീവിതത്തെ ഒരു സാക്ഷീഭാവത്തിൽ നോക്കി കൊണ്ടുമുള്ള ഒരു ശൈലി ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. ആത്മീയത ഇവിടെ സരളമാണ് ജീവിതത്തെ നഷ്ടപെടുത്തുന്നില്ല എന്നത് മറ്റൊരു യാഥാർഥ്യം.

ഞാൻ ആരെന്നതിനുള്ള ഉത്തരം നേടൽ

ഞാൻ ആരെന്നുള്ള ഉത്തരം തേടുന്നതിലൂടെ നമുക്ക് ജീവിതത്തിനോടുള്ള കാഴ്ച്ചപ്പാടിനുതന്നെ മാറ്റമുണ്ടാകുന്നു. ജീവിതത്തിൽ കേന്ദ്രീകൃതഭാവം കൈവരുന്നു. ജീവിതത്തിന്‍റ ഉദ്ദേശ്യം വ്യക്തമാവുന്നു. മനസ്സ് കൂടുതൽ കേന്ദ്രീകൃതമാവുമ്പോൾ മനസ്സ് വൃഷ്ടി മനസ്, സമഷ്ടി മനസ്സ് എന്നീ രണ്ട് രീതികളിൽ വിഭജിക്കപ്പെടുന്നു. സമഷ്ടി മനസ് നമ്മളെ എത്തേണ്ടിടത്തു എത്തിക്കുന്നു.

ഗുരുജി പറവൂർ സുധീഷ്

(സിദ്ധയോഗി, ആത്മീയ പ്രഭാഷകൻ, വിദ്യാഭ്യാസവിചക്ഷണൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഗുരുജി പറവൂർ സുധീഷ്, ശ്രീ കൽക്കിനാഥ് ബാബാജിയുടെ ശിഷ്യത്വം സ്വീകരിച്ച വ്യക്തിത്വമാണ്. ക്രിയായോഗ ഇന്‍റർനാഷണൽ കേന്ദ്രീകരിച്ച് കേരളത്തിലെ പറവൂരും തമിഴ്‌നാട്ടിലെ ചെന്നൈയിലും ഇദ്ദേഹത്തിന് ഓഫിസുകളുണ്ട്. 'ഞാൻ ആര്?' എന്ന ആന്തരിക അന്വേഷണത്തിലൂടെ ആധുനിക ലോകത്തിലെ സമ്മർദങ്ങൾ അകറ്റി സമാധാനപൂർണമായ ജീവിതം നയിക്കുക എന്നതാണ് സിദ്ധ-നാഥ് പാരമ്പര്യം ഉൾക്കൊള്ളുന്ന ഗുരുജി പറവൂർ സുധീഷിന്‍റെ പ്രധാന സന്ദേശം.)

എറണാകുളത്ത് 25 ഏക്കർ പാടം നികത്തി ക്രിക്കറ്റ് സ്റ്റേഡിയം പണിയാൻ സർക്കാർ അനുമതി

ട്രംപിന്‍റെ മരുമകൻ കൊച്ചിയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഝാർഖണ്ഡ് പരീക്ഷ ക്രമക്കേട്; വിദ‍്യാർഥികളുമായി ചർച്ച നടത്തി സർക്കാർ

സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ‍്യമന്ത്രി

"എനിക്ക് നിങ്ങളെ അറിയില്ല, പക്ഷേ വല്ലാത്ത സ്നേഹം തോന്നുന്നു"; അർജുൻ ആയങ്കിയെ പിന്തുണച്ച് സനൽകുമാർ ശശിധരൻ