ഓഫിസിലെ എസി നിങ്ങളെ രോഗികളാക്കുന്നുണ്ടോ? കാരണം ഇതായിരിക്കും

 

representative image

Lifestyle

ഓഫിസിലെ എസി നിങ്ങളെ രോഗികളാക്കുന്നുണ്ടോ? കാരണം ഇതായിരിക്കും

ഓഫിസിനുള്ളിലെ വായു മലിനീകരണമാണ് പ്രശ്നം

Manju Soman

ഓഫിസിലെ എസിയിൽ ഇരിക്കുന്നത് പലരേയും ബുദ്ധിമുട്ടിക്കാറുണ്ട്. പല അസുഖങ്ങളും എസിയിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്കുണ്ടാവാറുണ്ട്. എന്താണ് ഇതിന് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? ഓഫിസിനുള്ളിലെ വായു മലിനീകരണമാണ് പ്രശ്നം. ഇത് ശ്വാസകോശ രോഗങ്ങൾക്ക് കാരണമായേക്കാം എന്നാണ് വിലയിരുത്തൽ.

കൂടുതൽ ഇന്ത്യക്കാരും തങ്ങളുടെ ജോലി സമയത്തിന്റെ ഭൂരിഭാഗവും എയർ കണ്ടീഷൻ ചെയ്ത ഓഫീസുകളിലാണ് ചെലവഴിക്കുന്നത്. എട്ട് മുതൽ പത്ത് വരെ മണിക്കൂർ ഇത്തരത്തിൽ ഓഫിസിൽ ചെലവഴിക്കുന്നവരാണ്. ഇൻഡോർ വായുവിന്റെ ഗുണനിലവാരം ശ്വസനപ്രക്രിയയ്ക്ക് ദോഷകരമായേക്കും എന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പലർക്കും ഓഫിസിലെ എസിയിൽ ഇരിക്കുമ്പോൾ കണ്ണുകൾ വരളുക, തൊണ്ട ചൊറിയുക പോലുള്ള താത്കാലികമായ പ്രശ്നങ്ങളുണ്ടാവാറുണ്ട്. ഇതിന്റെ അനന്തരഫലങ്ങൾ വളരെ വലുതായിരിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

പുറത്തെ വായു മലിനീകരണത്തേക്കാൾ രണ്ട് മുതൽ അഞ്ച് വരെ മടങ്ങ് പ്രശ്നമാണ് അകത്തെ വായു മലിനീകരണമുണ്ടാക്കുന്നത് എന്നാണ് യുഎസ് എൻവിയോൺമെന്‍റൽ പൊട്ടക്ഷൻ ഏജൻസി പറയുന്നത്. ആളുകൾ പുറത്തെ മലിനീകരണത്തേക്കുറിച്ച് ബോധവാന്മാരാണ്. പക്ഷേ നഗരത്തിൽ താമസിക്കുന്ന പ്രൊഫഷനലുകൾ അവരുടെ ഒരു ദിവസത്തിന്‍റെ 90 ശതമാനവും മുറിയ്ക്കുള്ളിലാണ് ചെലവഴിക്കുന്നത്. ഓഫിസിലായാലും വീട്ടിലായാലും കാറിലായാലും മാളിലായാലും, ഇൻഡോർ എ.യർ ക്വാളിറ്റി ആരും വലിയ രീതിയിൽ ചർച്ച ചെയ്യാത്ത വിഷയമാണ് എന്നാണ് ഡോക്‌ടർമാർ പറയുന്നത്.

പലപ്പോഴും എയർ കണ്ടീഷനിങ്ങായിരിക്കില്ല പ്രശ്നം. ആ സസ്പെയ്സിലുള്ള വായുവായിരിക്കും. വായു സഞ്ചാരമില്ലാത്തതും പൊടിയും ഈർപ്പക്കുറവുമെല്ലാം ഇതിന് കാരണമാണ്. നിലവിൽ ശ്വസന പ്രശ്നങ്ങൾ ഉള്ളവർക്കാണ് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാവുക. ആസ്മ, സൈനസൈറ്റിസ്, അലർജി, ശ്വസന പ്രശ്നങ്ങൾ തുടങ്ങിയവ വരാനുള്ള സാധ്യത കൂടുതലാണ്. ഓരേ ഓഫിസിലുള്ള കൂടുതൽ പേർക്ക് ശ്വസന സംബന്ധമായ പ്രശ്നമുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്.

മാസപ്പടിക്കേസിൽ വീണ വിജയന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി

അടിച്ചത് 402, ജയിച്ചത് 170 റൺസിന്; ഇന്ത്യക്ക് പരമ്പര

തിരുനാമകീര്‍ത്തനം മലയാളിക്ക് നൽകിയ ഫാ. മൈക്കിള്‍ പനച്ചിക്കലച്ചന്‍റെ സംസ്‌കാരം വ്യാഴാഴ്ച 2 മണിക്ക്

മൈസൂരു ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ

വനിതാ ലോകകപ്പ്: ഇന്ത്യക്ക് വമ്പൻ സ്കോർ